Friday, May 3, 2024
HomeIndiaസവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെന്ന് സവര്‍ക്കറുടെ ചെറുമകന്‍

സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെന്ന് സവര്‍ക്കറുടെ ചെറുമകന്‍

ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍.

സവര്‍ക്കര്‍ ബ്രിട്ടിഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണമെന്ന് രഞ്ജിത് സവര്‍ക്കര്‍ വെല്ലുവിളിച്ചു.

‘സവര്‍ക്കറെക്കുറിച്ചുള്ള പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ വീര്‍ സവര്‍ക്കറെ അനാദരിക്കുന്നത്. മാപ്പ് പറയുന്നതിനുപകരം അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്’ – വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ പറയുന്നു.

രാഹുലിന്‍റെ ഇത്തരം പ്രസ്താവനകള്‍ ബാലിശമാണ്. സവര്‍ക്കര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സവര്‍ക്കര്‍ മാപ്പ് പറഞ്ഞെന്നതിന്റെ രേഖകള്‍ കാണിക്കാന്‍ ഞാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നു. ദേശസ്നേഹികളുടെ പേര് ഉപയോഗിച്ച്‌ രാഷ്ട്രീയം കളിക്കുന്നത് തെറ്റാണെന്നും. ഇതിനെതിരെ നടപടിയെടുക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

സവര്‍ക്കറെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ സഹിക്കില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍, ഒരു കോണ്‍ഗ്രസ് മുഖപത്രം വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം അന്ന് ഒന്നും ചെയ്തില്ലെന്നും രഞ്ജിത്ത് സവര്‍ക്കര്‍ കുറ്റപ്പെടുത്തി.

ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രാഹുല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാര്‍ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular