Friday, May 3, 2024
HomeIndiaമുന്നില്‍ നിര്‍മല സീതാരാമന്‍, പാചക വാതക വില കുറയ്ക്കാമോ എന്ന് വീട്ടമ്മമാര്‍; മന്ത്രിയുടെ ഉത്തരമിങ്ങനെ

മുന്നില്‍ നിര്‍മല സീതാരാമന്‍, പാചക വാതക വില കുറയ്ക്കാമോ എന്ന് വീട്ടമ്മമാര്‍; മന്ത്രിയുടെ ഉത്തരമിങ്ങനെ

ചെന്നൈ : ജനങ്ങള ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് വിലക്കയറ്റമാണ്. വില കൂടാത്ത ഒന്നുമില്ലെന്ന അവസ്ഥയിലാണ്. പെട്രോളിന് വിലകൂടുന്നു, അവശ്യ സാധനങ്ങള്‍ക്ക് വില കൂടുന്നു, പാചക വാതകത്തിന് വില കൂടുന്നു.

അങ്ങനെ വിലക്കയറങ്റം കാരണം രക്ഷയില്ലാത്ത അവസ്ഥയിലാണ്. രാചക വാതകത്തിന് വില കൂടുന്നത് വീട്ടിമ്മമാരുടെ നെഞ്ചില്‍ തീക്കനല്‍ ഇടുന്നത് പോലെയാണ്. ആരോടാണ് തങ്ങളുടെ വിഷനം പറയുക എന്ന് വെച്ചിരിക്കുമ്ബോഴാണ് കേന്ദ്രമന്ത്രി തന്നെ മുന്നില്‍ വരുന്നത്. മന്ത്രിയോടെ തങ്ങളുടെ വിഷമം പങ്കുവെച്ചു.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പഴയസീവരം ഗ്രാമം സന്ദര്‍ശിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആണ് പാചക വാതക വില കുറയ്ക്കണമെന്ന് വീട്ടമ്മമാര്‍ അഭ്യര്‍ഥിച്ചത്. 2024 ലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമിടാന്‍ സഹമന്ത്രി എല്‍. മുരുകനോടൊപ്പം എത്തിയതായിരുന്നു അവര്‍. ധനമന്ത്രി, പ്രദേശവാസികളുമായി സംവദിക്കുകയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിച്ചോ എന്ന് ചോദിക്കുകയും ചെയ്തു. അതിനിടെയാണ് വീട്ടമ്മമാര്‍ പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ചത്.

എന്നാല്‍, രാജ്യാന്തര വിപണിയാണ് പാചക വാതകത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് ധനമന്ത്രി മറുപടി നല്‍കി. ”നമ്മുടെ രാജ്യത്ത് പാചക വാതകമില്ല. നമ്മള്‍ അത് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി ചെയ്യുമ്ബോള്‍ അവിടെ വില കൂടിയാല്‍ ഇവിടെയും കൂടും. അവിടെ കുറഞ്ഞാല്‍ ഇവിടെ കുറയും. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് കാര്യമായി കുറഞ്ഞിട്ടില്ല”- നിര്‍മല സീതാരാമന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ വസതിയില്‍ പോയി അവിടെ താമര ചിഹ്നം വരച്ചു, അതുവഴി പ്രചാരണത്തിന് തുടക്കമിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular