Friday, May 3, 2024
HomeUSAരക്തദാനം മഹാദാനം.

രക്തദാനം മഹാദാനം.

ഡിട്രോയിറ്റ് : ഡിട്രോയിറ്റ് മലയാളി അസോസിയേഷനും സെന്റ് തോമസ് സീറോ മലബാർ ചർച്ചും സംയുക്തമായി ഏപ്രിൽ 29ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗത്ത്ഫീൽഡിലുള്ള  ഉള്ള സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൻ്റെ സാൻതോം ഓഡിറ്റോറിയത്തിൽ പത്തുമണി മുതൽ രണ്ട് മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സ്വയം സ്കെഡ്യൂൾ ചെയ്യാവുന്ന രീതിയിലുള്ള ഓൺലൈൻ ഫോം ഡി. എം.എ. ഐറ്റി വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ നോൺ പ്രോഫിറ്റ് സംഘടനയായ വെർസിറ്റിയുമായി ചേർന്നാണ് രക്തദാനം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലും നാട്ടിലുമായി ഒട്ടനവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന ഡി.എം.എ. യുടെ മുന്നണി പ്രവർത്തകരായ വിനോദ് കൊണ്ടൂർ, ശ്രീകുമാർ കമ്പത്ത്, പ്രവീൺ നായർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഈ ജീവകാരുണ്യ പ്രവർത്തിയുടെ ഭാഗമാകാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് (248) 792-8156(313) 208 4952 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. സ്കെഡ്യൂൾ ചെയ്യാനായി ഈ ലിങ്ക് ഉപയോഗിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular