Friday, May 17, 2024
HomeUSAകോവിഡ്: 65 കഴിഞ്ഞവവർക്ക് എഫ് ഡി എ അടുത്ത ബൂസ്റ്റർ നിർദേശിച്ചു

കോവിഡ്: 65 കഴിഞ്ഞവവർക്ക് എഫ് ഡി എ അടുത്ത ബൂസ്റ്റർ നിർദേശിച്ചു

65 വയസിനു മേലെ പ്രായമുള്ളവർക്കും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവർക്കും ഒരു തവണ കൂടി കോവിഡ് പ്രതിരോധ ബൈവാലെന്റ്റ് വാക്‌സിൻ എടുക്കാൻ എഫ് ഡി എ അനുമതി നൽകി. ഇപ്പോഴും ആഴ്ച തോറും ശരാശരി 1,300 പേർ കോവിഡ് മൂലം മരിക്കുന്നു എന്നതു കൊണ്ടാണ് ഈ തീരുമാനം.

ബൈവാലെന്റ്റ് വാക്‌സിൻ കൊറോണവൈറസിന്റെ ഒമൈക്രോൺ വകഭേദങ്ങളെ ലക്‌ഷ്യം വയ്ക്കും. നാല് മാസത്തിനിടയിൽ ഒരിക്കലെങ്കിലും ബൈവാലെന്റ്റ് വാക്‌സിൻ എടുത്തിട്ടില്ലാത്ത 65 കഴിഞ്ഞവർ ഇപ്പോൾ ഒരു കുത്തിവയ്‌പ്‌ എടുക്കണമെന്നു എഫ് ഡി എ നിർദേശിച്ചു. പ്രതിരോധ പ്രശ്നം ഉള്ളവർ കഴിഞ്ഞ കുത്തിവയ്‌പിനു രണ്ടു മാസം കഴിയുമ്പോൾ എടുക്കണം.

എഫ് ഡി എ വാക്‌സിൻ വകുപ്പ് മേധാവി ഡോക്ടർ പീറ്റർ മാർക്സ് പറഞ്ഞു: “ഒട്ടേറെ ആളുകൾക്ക് കോവിഡ് 19 വളരെ യഥാർഥമായ ഭീഷണിയാണ്. ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരുന്നവർക്കും മരണ സാധ്യത ഉള്ളവർക്കും മറ്റും രോഗത്തിന്റെ തീക്ഷ്ണത കുറയാൻ വാക്‌സിൻ സഹായിക്കും.”

സി ഡി സി യുടെ കണക്കുകൾ അനുസരിച്ചു ഇപ്പോഴും ശരാശരി 1300 മരണം ആഴ്ച തോറും സംഭവിക്കുന്നുണ്ട് എന്നതിനാൽ രോഗ നിരക്കു കുറയുന്നത് വലിയ കാര്യമായി കാണേണ്ടതില്ല. ഭീഷണി നിലനിൽക്കുന്നു. സി ഡി സി പറയുന്നത് 65 വയസ് കഴിഞ്ഞവരിൽ 43% മാത്രമേ ഒമൈക്രോണിന് എതിരായ ബൂസ്റ്റർ എടുത്തിട്ടുള്ളൂ എന്നാണ്. 18 വയസ് പിന്നിട്ടവരെ നോക്കിയാൽ വെറും 20% പേരാണ് കുത്തിവച്ചത്.

പുതിയൊരു വാക്‌സിൻ വൈകാതെ പ്രതീക്ഷിക്കുന്നു. സി ഡി സി സാധാരണ ഗതിയിൽ എഫ് ഡി എ നൽകുന്ന വാക്‌സിൻ ഷെഡ്യുളുകൾ അനുസരിക്കയാണ് ചെയ്യാറ്. ജൂണിൽ ചേരുന്ന യോഗത്തിൽ 65ൽ താഴെയുള്ളവരുടെ ബൂസ്റ്റർ തീരുമാനിക്കുമെന്നു എഫ് ഡി എ പറഞ്ഞു.

FDA advises bivalent Covid vaccine booster for the vulnerable 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular