Sunday, May 19, 2024
HomeKeralaമുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണുകള്‍: മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണുകള്‍: മേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പദമാക്കിയുളള കാര്‍ട്ടൂണുകള്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ നിന്നും നീക്കം ചെയ്ത് അധികൃതര്‍. യുവ കാര്‍ട്ടൂണിസ്റ്റ് ആയ ചെറുതോണി സ്വദേശി കെ ബി ബാലകൃഷ്ണന്റെ രചനകളാണ് ശനിയാഴ്ച രാവിലെ എടുത്തുമാറ്റിയത്.

മേളയിലെ ലളിതകലാ അക്കാദമിയുടെ പവിലിയനില്‍ നിന്നാണ് കാര്‍ട്ടൂണുകള്‍ നീക്കം ചെയ്തത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ കൂട്ടത്തില്‍ ഉളളതിനാല്‍ പ്രദര്‍ശനം അനുവദിക്കില്ലെന്നും കാര്‍ട്ടൂണുകള്‍ എടുത്തുമാറ്റണമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം ബലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് മേള ആരംഭിക്കുന്നതിന് മുമ്പ് കാര്‍ട്ടൂണുകള്‍ അഴിച്ചുമാറ്റിയ നിലയില്‍ കണ്ടത്. ഇന്നലെയാണ് പ്രദര്‍ശന മേള ആരംഭിച്ചത്. ബ്രഹ്‌മപുരം തീപിടിത്തം, ഗവര്‍ണറുമായുളള തര്‍ക്കം എന്നീ രണ്ട് വിഷയങ്ങളെ ആസ്പദമാക്കി മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയുളള രണ്ട് കാര്‍ട്ടൂണുകള്‍ ബാലചന്ദ്രന്റെ രചനകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

CARTOON AGANIST CM NOT ALLOWEDED IN 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular