Tuesday, May 7, 2024
HomeIndiaഅരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു തുടങ്ങി

അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു തുടങ്ങി

പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടി തുടങ്ങിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അടുത്ത രണ്ട് ദിവസം അരിക്കൊമ്പന്‍ വനം വകുപ്പ് വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.

അരിക്കൊമ്പന്റെ പരിക്കുകള്‍ ഒന്നും ഗുരുതരമല്ലെന്നും ആരോഗ്യവാനാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ശിവപാട്ടില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ കുമളിയില്‍ എത്തിച്ചത്. കടുവാ സങ്കേതത്തിലെ ആദിവാസി വിഭാഗം പ്രത്യേക പൂജയോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. മയങ്ങിയ ആനയെ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് വാഹനത്തില്‍ കയറ്റിയത്.

കോന്നി സുരേന്ദ്രന്‍ അടക്കമുള്ള നാല് കുങ്കിയാനകളും, ദൗത്യ സംഘവും വളരെ പണിപ്പെട്ടാണ് അരിക്കൊമ്പനെ കീഴ്‌പ്പെടുത്തിയത്. വൈകീട്ട് 5.30 ഓടെയാണ് അരിക്കൊമ്പനെ കയറ്റിയ വാഹനം ചിന്നക്കനാലില്‍ നിന്ന് കുമളിയിലേക്ക് തിരിച്ചത്.

വനം വകുപ്പിന് പുറമെ പൊലീസ്, റവന്യൂ വകുപ്പുകളുടെ വാഹനങ്ങളും അരിക്കൊമ്പന്റെ വാഹനത്തെ അനുഗമിച്ചു. 10.15-ഓടെ വാഹനം കുമളിയിലെ പെരിയാര്‍ കടുവ സങ്കേതത്തിലെത്തി. പുലര്‍ച്ചെയോടെ കുമളിയില്‍നിന്ന് 23 കിലോമീറ്റര്‍ മാറി മേതകാനം വനമേഖലയില്‍ ആനയെ തുറന്നു വിട്ടത്.

arikkomban new 

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular