Friday, May 3, 2024
HomeUSAബലാത്സംഗ കേസിൽ ട്രംപ് ഹാജരാവില്ല: വിചാരണ നടപടികൾ തീരുന്നു; ജൂറി വിലയിരുത്തും

ബലാത്സംഗ കേസിൽ ട്രംപ് ഹാജരാവില്ല: വിചാരണ നടപടികൾ തീരുന്നു; ജൂറി വിലയിരുത്തും

എഴുത്തുകാരി ഇ. ജീൻ കരോളിനെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൊഴി നൽകില്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ലെവിസ് കപ്ലാൻ ഞായറാഴ്ച വൈകിട്ട് 5 വരെ സമയം നൽകിയിരുന്നു. എന്നാൽ ട്രംപ് പ്രതികരിച്ചില്ല. അദ്ദേഹം എത്തുകയില്ലെന്നു അഭിഭാഷകൻ ജോ ടാകോപിന കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും കോടതി ഒരവസരം കൂടി നൽകുകയാണ് ചെയ്തത്.

തിങ്കളാഴ്ച കപ്ലാൻ വിചാരണ അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. പ്രോസിക്യൂഷനും പ്രതിഭാഗവും വെള്ളിയാഴ്ച വാദം അവസാനിപ്പിച്ചിരുന്നു.

നേരത്തെ കരോൾ ഉൾപ്പെടെയുള്ളവർ മൊഴി നൽകുന്നതിനു മുൻപ് ട്രംപ് നൽകിയ മൊഴിയുടെ ദുശ്യങ്ങൾ പുറത്തു വിടാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു.

Trump will not appear in rape case 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular