Friday, May 3, 2024
HomeUSAടെക്സസിൽ ബസ് ഷെൽട്ടറിലേക്കു വാഹനം ഇടിച്ചു കയറി ഏഴു പേർ മരിച്ചു; 12 പേർക്കു പരുക്കേറ്റു

ടെക്സസിൽ ബസ് ഷെൽട്ടറിലേക്കു വാഹനം ഇടിച്ചു കയറി ഏഴു പേർ മരിച്ചു; 12 പേർക്കു പരുക്കേറ്റു

തെക്കൻ ടെക്സസിലെ ബ്രൗൺസ്‌വില്ലിൽ ബസ് ഷെൽട്ടറിലേക്കു വാഹനം ഇടിച്ചു കയറി ഏഴു പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു.

യുഎസ്-മെക്സിക്കോ അതിർത്തിക്കടുത്ത ഓസാനം സെന്റർ അഭയാർഥി കേന്ദ്രത്തിനടുത്തുള്ള ഷെൽട്ടറിൽ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചതെന്നു ബ്രൗൺസ്‌വിൽ പോലീസ് ഓഫീസർ മാർട്ടിൻ സാൻഡോവൾ പറഞ്ഞു. ഏഴു പേർ മരിച്ചെന്നും 12 പേർക്ക് പരുക്കേറ്റെന്നും അഗ്നിശമന സേന പറഞ്ഞു.

ഡ്രൈവറെ അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടിയുള്ള പ്രവൃത്തിയാണോ എന്ന സംശയമുണ്ടെന്നു പോലീസ് പറഞ്ഞു.

ഓസാനം സെന്ററിന്റെ ഡയറക്ടർ വിക്ടർ മാൾഡൊണാഡോ ബിബിസിയോട് പറഞ്ഞത് എസ് യു വി വാഹനം ചുവന്ന ലൈറ്റുകൾ പ്രകാശിപ്പിച്ചു അമിതവേഗത്തിൽ പാഞ്ഞു വരുന്നതായി സി സി ടി വി ദൃശ്യങ്ങളിൽ കാണുന്നു എന്നാണ്. വാഹനം ഷെൽട്ടറിൽ ഇടിച്ചശേഷം 200 അടിയോളം മുൻപോട്ടു പോയി. അതിനിടെ പലരെയും ഇടിച്ചിട്ടു.

അപകടത്തിന് അര മണിക്കൂർ മുൻപ് അഭയകേന്ദ്രത്തിൽ നിന്നുള്ള ഇരുപതോളം പേർ ബസ് ഷെൽട്ടറിലേക്കു പോയിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

7 dead as SUV crashes into bus shelter in Texas

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular