Monday, May 20, 2024
HomeIndiaമുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ആര്‍.സി.പി. സിങ് ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ആര്‍.സി.പി. സിങ് ബിജെപിയില്‍ ചേര്‍ന്നു

ട്ന : മുന്‍ കേന്ദ്രമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ രാമചന്ദ്രപ്രസാദ് (ആര്‍.സി.പി.) സിങ് ബി.ജെ.പി.യില്‍ ചേര്‍ന്നു.

ആര്‍.സി.പി. സിങ്ങിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹം ആര്‍.ജെ.ഡി വിട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയില്‍വെച്ച്‌ ആര്‍.സി.പി. സിങ് ബി.ജെ.പി. അംഗത്വമെടുത്തു.

2013 മുതല്‍ 2022 വരെയുള്ള ഒന്‍പത് വര്‍ഷത്തിനിടെ ആര്‍.സി.പി. സിങ്ങിന്റെ കുടുംബാംഗങ്ങള്‍ രജിസ്റ്റര്‍ചെയ്ത സ്വത്തുക്കളുടെയെല്ലാം വിവരങ്ങള്‍ നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച നോട്ടീസ് ആര്‍.സി.പി.ക്ക് പാര്‍ട്ടി കൈമാറുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹം ജെ.ഡി.യു. വിടുകയായിരുന്നു.

ഏഴു ജന്മമെടുത്താലും നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാവാന്‍ പോകുന്നില്ലെന്നും ജെ.ഡി.യു. മുങ്ങുന്ന കപ്പലാണെന്നും രാജിവെച്ചതിനു പിന്നാലെ ആര്‍.സി.പി. സിങ് പറഞ്ഞു.

ഒന്‍പത് വര്‍ഷത്തിനിടെ സിങ്ങും കുടുംബവും വന്‍തോതില്‍ സ്വത്ത് സമ്ബാദനം നടത്തിയെന്നാണ് ആരോപണം. നേരത്തെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന സിങ്ങിനെ പാര്‍ട്ടി പിന്നീട് തഴയുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular