Friday, May 3, 2024
HomeIndiaരാജ്യത്ത് ഡ്രോണ്‍ വഴി രക്തമെത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കം

രാജ്യത്ത് ഡ്രോണ്‍ വഴി രക്തമെത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കം

ന്യൂഡല്‍ഹി : രാജ്യത്ത് ഡ്രോണ്‍ വഴി രക്തമെത്തിക്കുന്ന പദ്ധതിയുടെ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി.

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പ്പെടുന്നവര്‍ രക്തത്തിനായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി.

ഐ.സി.എം.ആറിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ വഴി രക്തം സുരക്ഷിതമായി കൊണ്ടുപോകുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയത്. ‘ഐ ഡ്രോണ്‍’ എന്ന സംവിധാനം വഴിയാണ് രക്തബാഗ് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

ഇതുവഴി ദൂരത്തുളള ആശുപത്രികളില്‍ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular