Tuesday, May 21, 2024
HomeEuropeഭീകരത ക്ഷമിക്കാത്ത ശക്തി; എല്ലാവരുമായി ചേര്‍ന്നുപോകുന്ന, പരിഹാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യ

ഭീകരത ക്ഷമിക്കാത്ത ശക്തി; എല്ലാവരുമായി ചേര്‍ന്നുപോകുന്ന, പരിഹാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യ

ണ്ടന്‍: കഴിഞ്ഞ നൂറ്റാണ്ടുകളിലേതുപോലെ സംശയങ്ങളോ അസ്വസ്ഥതകളോ ഇന്ത്യയ്‌ക്ക് ഇന്നില്ല. ഭീകരവാദമോ ചതിയോ ക്ഷമിക്കുന്ന ഭീരുവായ ജനാധിപത്യ രാജ്യമല്ല ഇന്നത്തെ ഇന്ത്യ.

പാക് ഭീകരര്‍ കശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയപ്പോള്‍ പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തി. ഇന്നത്തെ ഇന്ത്യ ദുര്‍ബല രാജ്യമല്ല. ഒരു ലോശക്തിയാണ്. ാക്‌സ്‌ഫോര്‍ഡ് നഗരത്തിലെ അന്താരാഷ്‌ട്ര പ്രശസ്തമായ സംവാദ വേദിയായ ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ പരിപാടിയില്‍ ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോമിന്റെ മാനേജിംഗ് എഡിറ്ററായ പല്‍കി ശര്‍മ്മ പറഞ്ഞു.

ഇന്ത്യ കുഴപ്പക്കാരനല്ല, പകരം എല്ലാവരുമായി പരസ്പരധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യമാണ്. ഇന്ത്യ ക്വാഡിലും എസ് സിഒയിലും അംഗമാണ്. ഇന്ത്യ ജി7ലെ ക്ഷണിതാവാണ്. ബ്രിക്‌സിലും അംഗമാണ് ഇന്ത്യ. ആഗോളശക്തികളുമായി തോള്‍ ചേര്‍ത്ത് നില്‍ക്കുമ്ബോഴും ലോകത്തിന്റെ തെക്കന്‍ രാജ്യങ്ങളുമായും ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നു.

ഉെ്രെകന്‍ യുദ്ധത്തില്‍ ഇന്ത്യ പക്ഷം പിടിച്ചില്ല. പാശ്ചാത്യരാജ്യങ്ങളില്‍ പലര്‍ക്കും ഇത് സംശയമുണ്ടാക്കി. പക്ഷെ ഇന്ത്യയില്‍ ഇതേക്കുറിച്ച്‌ യാതൊരു വ്യക്തതക്കുറവുമില്ല. രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടുമ്ബോള്‍ നിങ്ങള്‍ പക്ഷം പിടിച്ച്‌ ആ വഴക്കിനെ കൂടുതല്‍ വഷളാക്കാന്‍ ഇഷ്ടപ്പെടുമോ? ഇന്ത്യ എപ്പോഴും പ്രശ്‌നപരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുക.

ശ്രീലങ്ക മുങ്ങിത്താഴുമ്ബോള്‍ 400 കോടി ഡോളറിന്റെ സഹായമാണ് നല്‍കിയത്. ഒരുവ്യവസ്ഥകളുമില്ലാതെ. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ പേമെന്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ബുദ്ധിസത്തെ പിന്തുണയ്‌ക്കുക എന്ന നയതന്ത്രം വഴി ബുദ്ധിസത്തിന്റെ കളിത്തൊട്ടില്‍ എന്ന നിലയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തി. കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ 24 കോടി വാക്‌സിനുകളാണ് 100 രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചത്.അതിന്റെ ഫലം പാപാ ന്യു ഗിനി എന്ന രാജ്യത്ത് കണ്ടു. പ്രധാനമന്ത്രി മോദി അവിടെച്ചെന്നപ്പോള്‍ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി മോദിയുടെ കാലില്‍ തൊട്ടിട്ട് പറഞ്ഞത് ഇതാണ്:’ഇത് ഈ രാജ്യത്തിന്റെ നന്ദിയാണ്.’ പല്‍കി ശര്‍മ്മ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular