Saturday, May 18, 2024
HomeKeralaകൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാള്‍; നിരക്കില്‍ ഇളവ്

കൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാള്‍; നിരക്കില്‍ ഇളവ്

കൊച്ചി: നഗരത്തിന്‍റെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെച്ച കൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാള്‍.

ഇതോടനുബന്ധിച്ച്‌ ശനിയാഴ്ച യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. 20 രൂപ നിരക്കില്‍ യാത്രചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേദിവസവും തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകള്‍ക്ക് പകരം 20 രൂപക്ക് എത്ര ദൂരം വേണമെങ്കിലും ഒരുതവണ യാത്രചെയ്യാം. ദൈനംദിന യാത്രകള്‍ക്കായി കൊച്ചി മെട്രോയെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചുതുടങ്ങുന്നുവെന്നത് സ്വാഗതാര്‍ഹമാണെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയില്‍ യാത്രചെയ്തത്. മേയില്‍ അത് 98,766 ആയി ഉയര്‍ന്നു.

മേയില്‍ 12 ദിവസങ്ങളില്‍ ഒരുലക്ഷത്തിലധികം പേര്‍ യാത്രചെയ്തു. കൂടാതെ 13 ദിവസം തൊണ്ണൂറ്റി അയ്യായിരത്തിലധികംപേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരംയാത്രികരെ ആകര്‍ഷിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ശനിയാഴ്ച കൊച്ചി വണ്‍ കാര്‍ഡ് പുതുതായി വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്‍റെ ഫീസ് കാഷ്ബാക്കായി ലഭിക്കുമെന്ന് ആക്സിസ് ബാങ്ക് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular