Sunday, May 19, 2024
HomeKeralaകാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കി

കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കി

ലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച കാപ്പികോ റിസോര്‍ട്ട് പൂര്‍ണമായി പൊളിച്ചുനീക്കി. ഇതോടെ തൊഴിലിടം തിരിച്ചുപിടിക്കാൻ മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമയുദ്ധത്തിന് വിജയകരമായ പരിസമാപ്തി.

ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച റിസോര്‍ട്ടാണ് പൂര്‍ണമായും പൊളിച്ചുനീക്കിയത്.

തീരദേശ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നു കാണിച്ചു ചേര്‍ത്തല പാണാവള്ളിയിലെ മത്സ്യതൊഴിലാളികള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കെട്ടിടം പൊളിച്ചുനീക്കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്.

ഏകദേശം 11 ഏക്കറോളം വരുന്ന ദ്വീപിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. 35,900 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള കെട്ടിടവും 54 വില്ലകളും ഓഫീസ് ഉള്‍പ്പടെയുള്ള മറ്റു കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കിയത്. പൊളിക്കാൻ സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിരുന്നു.

ഇതു പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടുമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കു മുന്നറിയിപ്പും നല്‍കിയിരുന്നു.

2008ല്‍ നിര്‍മാണം തുടങ്ങിയ റിസോര്‍ട്ട് കെട്ടിടങ്ങള്‍ 2012ല്‍ ഏകദേശം പൂര്‍ത്തിയാക്കിയത്. കാപ്പികോ എന്ന രാജ്യാന്തര ഹോട്ടല്‍ ശ്യംഖലയുമായി ചേര്‍ന്നു ഒരു വ്യവസായ ഗ്രൂപ്പ് ആണ് റിസോര്‍ട്ട് നിര്‍മിച്ചത്.

ആദ്യം ദ്വീപിലെ പട്ടയമുള്ളവരില്‍നിന്ന് ഇരട്ടി വില കൊടുത്തു സ്ഥലം സ്വന്തമാക്കുകയാണ് ഇവര്‍ ചെയ്തത്. 3.6 ഏക്കര്‍ പട്ടയഭൂമിയില്‍ തുടങ്ങിയ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 11 ഏക്കറില്‍ പരന്നു കിടക്കുന്ന വന്പൻ റിസോര്‍ട്ട് ആയി മാറി.

വേമ്ബനാട്ടു കായലിന്‍റെ ആവാസ വ്യവസ്ഥിതിയെയും മത്സ്യസമ്ബത്തിനെയും റിസോര്‍ട്ട് പ്രതികൂലമായി ബാധിച്ചതോടെയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും നിയമനടപടിയുമായി മുന്നോട്ടുപോയത്.

2013 ജൂലൈയില്‍ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പൊളിച്ചുനീക്കണമെന്നു തന്നെയായിരുന്നു ഉത്തരവ്. തുടര്‍ന്ന് ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പൊളിക്കല്‍ തുടങ്ങിയത്. ഉടമകള്‍ സമര്‍പ്പിച്ച പ്ലാൻ അടിസ്ഥാനമാക്കിയാണ് പൊളിക്കല്‍ പൂര്‍ത്തീകരിച്ചത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തിലാണ് പൊളിക്കലും അവശിഷ്ടങ്ങള്‍ നീക്കലും നടന്നത്. ദ്വീപിലെ 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിനു പട്ടയമുള്ള 2.9397 ഹെക്ടര്‍ സ്ഥലം റിസോര്‍ട്ട് ഉടമകള്‍ക്കു വിട്ടുനല്‍കും എന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular