Wednesday, May 8, 2024
HomeIndia11--ാം വയസ്സില്‍ കല്യാണം,22ല്‍ എംബിബിഎസ്‌ പ്രവേശനം ; താരമായി രാംലാല്‍

11–ാം വയസ്സില്‍ കല്യാണം,22ല്‍ എംബിബിഎസ്‌ പ്രവേശനം ; താരമായി രാംലാല്‍

ജയ്പുര്‍: ബാലവിവാഹത്തിന് നിര്‍ബന്ധിതനായി, ഒരു കുഞ്ഞിന്റെ അച്ഛനുമായശേഷം നീറ്റ് പരീക്ഷ വിജയിച്ച്‌ എംബിബിഎസ് പ്രവേശനം നേടി താരമായി രാംലാല്‍.

ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ 11–-ാം വയസ്സിലായിരുന്നു രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയില്‍നിന്നുള്ള രാംലാലിന്റെ കല്യാണം. 20–-ാം വയസ്സില്‍ കുഞ്ഞുമുണ്ടായി. കല്യാണം കഴിഞ്ഞതോടെ സ്കൂളില്‍ പോകുന്നത് വീട്ടുകാര്‍ എതിര്‍ത്തെങ്കിലും രാംലാല്‍ പഠനം തുടര്‍ന്നു. ഭാര്യയുടെ പൂര്‍ണ പിന്തുണയും ലഭിച്ചു.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്ന് 74 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയിച്ചു.12–-ാം ക്ലാസില്‍ പഠിക്കുമ്ബോള്‍ 2019ലാണ് ആദ്യമായി നീറ്റ് എഴുതുന്നത്. 350 മാര്‍ക്ക് നേടി. അടുത്ത രണ്ട് വര്‍ഷവും സ്വന്തമായി പഠിച്ച്‌ പരീക്ഷ എഴുതി. 2022ല്‍ ഒരു കോച്ചിങ് കേന്ദ്രത്തില്‍ ചേര്‍ന്നു. അഞ്ചാംശ്രമത്തില്‍ 2023ല്‍ 22––ാം വയസ്സില് ഡോക്ടറാകുകയെന്ന വലിയ സ്വപ്നത്തിലേക്ക് രാംലാല്‍ പറന്നുയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular