Friday, May 3, 2024
HomeGulfഒമാനില്‍നിന്ന് പെട്രോളിയം കോക്ക് വാങ്ങാന്‍ ഇന്ത്യന്‍ സിമന്റ് കമ്ബനികള്‍

ഒമാനില്‍നിന്ന് പെട്രോളിയം കോക്ക് വാങ്ങാന്‍ ഇന്ത്യന്‍ സിമന്റ് കമ്ബനികള്‍

സ്കത്ത്: ഒമാനില്‍നിന്ന് പെട്രോളിയം കോക്ക് വാങ്ങാൻ ഇന്ത്യൻ സിമന്റ് കമ്ബനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

വിലക്കയറ്റവും ആഭ്യന്തര ഉല്‍പാദനത്തിലെ കുറവുമാണ് ഇന്ധനത്തിന്റെ വിതരണം സുരക്ഷിതമാക്കാൻ സിമന്‍റ് കമ്ബനികളെ നിര്‍ബന്ധിതരാക്കിയത്. സിമന്റ് വ്യവസായത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്ന പെറ്റ്‌കോക്കിന്റെ പ്രധാന ഉല്‍പാദകരാണ് ഒമാൻ. ലോകത്തിലെ ഏറ്റവും വലിയ പെറ്റ്‌കോക്ക് വാങ്ങുന്നവരില്‍ ഇന്ത്യൻ സിമന്റ് കമ്ബനികളും ഉള്‍പ്പെടുന്നുണ്ട്. ക്ഷാമം നേരിട്ടതോടെയാണ് സാധനങ്ങള്‍ക്കായി വിദേശത്തേക്ക് നോക്കാൻ കമ്ബനികളെ നിര്‍ബന്ധിതരാക്കിയത്. കല്‍ക്കരി, പെട്രോളിയം അല്ലെങ്കില്‍ മറ്റ് കാര്‍ബണ്‍ അധിഷ്‌ഠിത വസ്തുക്കളില്‍നിന്ന് നിര്‍മിച്ച ഖര ഇന്ധനമാണ് പെറ്റ്‌കോക്ക് . കല്‍ക്കരിയെക്കാള്‍ ഉയര്‍ന്ന കലോറി മൂല്യമുണ്ട്.

സള്‍ഫര്‍ ഡൈഓക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും കുറഞ്ഞ ഉദ്വമനം കാരണം ഇത് ശുദ്ധമായ ഇന്ധനമായും കണക്കാക്കപ്പെടുന്നു. താപ കല്‍ക്കരിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മത്സരാധിഷ്ഠിത വിലയില്‍നിന്ന് പ്രയോജനം നേടുന്നതിനായി ഇറക്കുമതിയിലൂടെ തങ്ങളുടെ ചൂളകളില്‍ പെട്രോളിയം കോക്കിന്റെ ഉപയോഗം വര്‍ധിപ്പിക്കാനാണ് ഇന്ത്യൻ സിമന്റ് നിര്‍മാതാക്കള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ പെറ്റ്‌കോക്ക് ഇറക്കുമതി 3.21 ദശലക്ഷം ടണ്ണായാണ് ഇന്ത്യൻ സിമന്‍റ് വ്യവസായം വര്‍ധിപ്പിച്ചിരിക്കുന്നത്.

മിഡിലീസ്റ്റില്‍ പെറ്റ്‌കോക്കിന്റെ കയറ്റുമതിക്കാരില്‍ മുന്നിലാണ് ഒമാൻ. നിരവധി ഇന്ത്യൻ സിമന്റ് കമ്ബനികള്‍ പെറ്റ്‌കോക്ക് വാങ്ങുന്നതിനായി സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലേക്കുള്ള പെറ്റ്‌കോക്കിന്റെ കയറ്റുമതി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഒമാനി ബിസിനസുകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയും ചെയ്യും.2021ല്‍, ഒമാൻ 196 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പെട്രോളിയം കോക്കാണ് കയറ്റുമതി ചെയ്തത്.

ഇതിലൂടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പെട്രോളിയം കോക്ക് കയറ്റുമതി ചെയ്യുന്ന 30ാമത്തെ രാജ്യമായി മാറുകയും ചെയ്തു. അതേ വര്‍ഷം, ഒമാനില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന 25ാമത്തെ ഉല്‍പന്നമായിരുന്നു പെട്രോളിയം കോക്ക്. 2021ല്‍ ഒമാനില്‍നിന്ന് ഏറ്റവും പെട്രോളിയംകോക്ക് കയറ്റുമതി ചെയ്തിരിക്കുന്നത് ഇന്ത്യയിലേക്കാണ്-12 മില്യണ്‍ ഡോളര്‍. ചൈന (66.8 മില്യണ്‍ ഡോളര്‍), ഇന്തോനേഷ്യ (6.76 ദശലക്ഷം ഡോളര്‍), യുനൈറ്റഡ് സ്റ്റേറ്റ്സ് (3.65 മില്യണ്‍ ഡോളര്‍), ഇത്യോപ്യ (3.52 ദശലക്ഷം ) എന്നിവയാണ് മറ്റ് മുൻനിര വിപണികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular