Saturday, May 11, 2024
HomeGulfഖരീഫ്: ഫ്ലൈനാസ് സലാലയിലേക്ക് സര്‍വിസ് തുടങ്ങി

ഖരീഫ്: ഫ്ലൈനാസ് സലാലയിലേക്ക് സര്‍വിസ് തുടങ്ങി

റിയാദ്: ഖരീഫ് സീസണിനോടനുബന്ധിച്ച്‌ സൗദിയുടെ ബജറ്റ് വിമാനക്കമ്ബനിയായ ഫ്ലൈനാസ് സലാലയിലേക്ക് സര്‍വിസ് തുടങ്ങി.

ഖരീഫിന്‍റെ ഭാഗമായി സലാലക്കും സൗദിക്കുമിടയില്‍ ആഴ്ചയില്‍ 12 സര്‍വിസുകളാണ് നടത്തുക. റിയാദിനും സലാലക്കുമിടയില്‍ ആഴ്ചയില്‍ ഏഴ് സര്‍വിസുകളും ജിദ്ദയില്‍നിന്ന് മൂന്നും ദമ്മാമില്‍നിന്ന് രണ്ടും സര്‍വിസുകളാണുണ്ടാകുക. സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഫ്ലൈനാസിന്റെ ആദ്യ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി അധികൃതര്‍ സ്വീകരിച്ചു. ഈ വര്‍ഷത്തെ ഖരീഫ് സീസണില്‍ കൂടുതല്‍ ആളുകള്‍ സൗദിയില്‍നിന്ന് സലാലയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്തരക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാൻ സഹായിക്കുന്നതായിരിക്കും ഫ്ലൈനാസിന്‍റെ സര്‍വിസുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular