Saturday, May 4, 2024
HomeIndiaഹിമാചലില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മരണം ആറായി

ഹിമാചലില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മരണം ആറായി

ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം ആറായി.

പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് സോളന്‍, ഹാമിര്‍പൂര്‍ ജില്ലകളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഷിംല, മണ്ഡി, കുളു എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

നൂറ് കണക്കിന് വളര്‍ത്തുമൃഗങ്ങള്‍ ചത്തു. നിരവധി വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പലയിടത്തും വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദേശീയപാത അടക്കം 124 റോഡുകള്‍ തകര്‍ന്നു. ഇതോടെ വിനോദ സഞ്ചാരികള്‍ അടക്കം ഇരുന്നൂറോളം പേര്‍ കുടുങ്ങികിടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular