Friday, May 3, 2024
HomeIndiaതക്കാളി വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസമെന്ന് അധികൃതര്‍; കാരണം ഇതാണ്

തക്കാളി വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസമെന്ന് അധികൃതര്‍; കാരണം ഇതാണ്

ന്യൂഡല്‍ഹി: തക്കാളി വിലക്കയറ്റം താല്‍ക്കാലികമാണെന്ന് വിശദീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ. രാജ്യത്ത് തക്കാളി വില കിലോക്ക് നൂറും കടന്ന് കുതിക്കുമ്ബോഴാണ് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ രംഗത്ത് എത്തിയത്.

എല്ലാ വര്‍ഷത്തിലും ഈ സമയം ഇത്തരമൊരു പ്രതിഭാസം സ്ഥിരമാണെന്നും കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറയുന്നു.

‘തക്കാളി വേഗം നശിച്ചുപോകുന്ന ഒരു പച്ചക്കറിയാണ്. കനത്ത മഴ കാരണം തക്കാളിയുടെ വിതരണം പലയിടങ്ങളിലും തടസപ്പെട്ടിട്ടുണ്ട്. ഇതൊരു താല്‍ക്കാലിക പ്രശ്നമാണ്. വില ഉടൻ കുറയും. എല്ലാവര്‍ഷവും ഈ സമയം ഇത്തരമൊരു പ്രതിഭാസം സംഭവിക്കാറുണ്ട്’-രോഹിത് കുമാര്‍ സിങ് ദേശീയമാധ്യമതേതാട് പറഞ്ഞു.

തക്കാളി വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ ചില്ലറവിപണില്‍ 40 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു കിലോഗ്രാം തക്കാളി വില 100 കടന്നു. കര്‍ണാടകയില്‍ നിന്നാണ് മുംബൈ വിപണിയിലേക്കുള്ള തക്കാളി കൂടുതലായി എത്തിക്കുന്നത്. അവിടെ മഴയെത്തുടര്‍ന്ന് ഉല്‍പാദനവും വരവും കുറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള വരവും കുറഞ്ഞിട്ടുണ്ട്.

മെയില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. തക്കാളി വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, പണപ്പെരുപ്പം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തക്കാളി ഉത്പാദനം കുറഞ്ഞു. ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നാണ് പല സംസ്ഥാനങ്ങള്‍ക്കും തക്കാളി ലഭിക്കുന്നത്. കഴിഞ്ഞ മഴയില്‍ നിലത്ത് പടര്‍ത്തിയിരുന്ന തക്കാളിച്ചെടികള്‍ നശിച്ചു. പകരം താങ്ങു കൊടുത്ത് ലംബമായി വളരുന്ന ചെടികള്‍ മാത്രം അതിജീവിച്ചു എന്ന് കര്‍ഷകര്‍ പറയുന്നു.

തക്കാളിയുടെ വില മെയ് മാസത്തില്‍ കുറഞ്ഞത് കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതും ഇപ്പോഴത്തെ മോശമായ ഉല്‍പാദനത്തിന് കാരണമായി. വില ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കീടനാശിനികള്‍ തളിക്കുകയോ വളങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തില്ല. ഇത് കീടങ്ങളുടെയും രോഗത്തിൻറെയും വര്‍ധനവിന് കാരണമാവുകയും ഉത്പാദനം കുറയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വില ലഭിച്ച പയര്‍ കൃഷിയിലേക്ക് ഭൂരിഭാഗം കര്‍ഷകരും മാറിയതും പ്രതിസന്ധിക്ക് കാരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular