Monday, May 13, 2024
HomeKeralaഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര,വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര,വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ബിശ്വനാഥ് സിന്‍ഹയെ ആഭ്യന്തര,വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

നിലവില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സിന്‍ഹ. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. രബീന്ദ്രകുമാര്‍ എത്തുന്നത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് എം കൗള്‍ ധനകാര്യ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മൊഹമ്മദ് ഹനീഷിന് ആരോഗ്യ സര്‍വകലാശാല ഉള്‍പ്പെടെ മെഡിക്കല്‍ എജ്യുക്കേഷന്റെ പൂര്‍ണ അധിക ചുമതല നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഷര്‍മിള മേരി ജോസഫിന് വനിതാ കുടുംബക്ഷേമ വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെയും ഐ ടി വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കറിന് പരിസ്ഥിതി വകുപ്പിന്റെയും പൂര്‍ണ അധിക ചുമതല നല്‍കിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവിനാണ് ടൂറിസം വകുപ്പിന്റെ അധിക ചുമതല. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗനെ ലാന്‍ഡ് റവന്യൂ കമീഷണറായി നിയമിച്ചു. ദുരന്ത നിവാരണ കമീഷണറുടെ അധിക ചുമതലയും നല്‍കി. സര്‍വെ ലാന്‍ഡ് റെക്കൊഡ്സ് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിന് ക്ഷീരവികസന ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല നല്‍കി.

റവന്യു അഡീഷണല്‍ സെക്രട്ടറി ബി അബ്ദുള്‍ നാസറിന് ഹൗസിങ് കമീഷണറുടെയും ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുടെയും അധിക ചുമതല നല്‍കി. പട്ടികവിഭാഗ വികസന ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് പിന്നോക്ക വിഭാഗ വികസന ഡയറക്ടറുടെ അധികച്ചുമതല നല്‍കി. മലപ്പുറം ജില്ലാ വികസന കമീഷണര്‍ രാജീവ് കുമാര്‍ ചൗധരിയെ കായിക യുവജനകാര്യ ഡയറക്ടറായി മാറ്റി നിയമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular