Monday, May 13, 2024
HomeIndiaമണിപ്പൂര്‍: കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

മണിപ്പൂര്‍: കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്ബ് രാഹുല്‍ ഇന്ന് സന്ദര്‍ശിച്ചേക്കും.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ ഇന്നും അനുവദിച്ചേക്കില്ലെന്നാണു വിവരം. റോഡ് യാത്ര നിരവധി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

ഇന്നലെ സന്ദര്‍ശിക്കാന്‍ കഴിയാത്ത ക്യാമ്ബുകളിലാകും രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ കാങ്പോകില്‍ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇന്നലെ രാഹുല്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ഇന്നലെ പോലീസ് തടഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular