തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകിയോടുന്നതായി റിപ്പോര്‍ട്ട്.
വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകള്‍ അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്ന് റെയില്‍വെ അറിയിച്ചു.
തിരുവനന്തപുരം മുരുക്കുംപുഴയ്ക്ക് അടുത്താണ് പുലര്‍ച്ചെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നീക്കുന്ന നടപടി വൈകിയതിനെ തുടര്‍ന്നാണ് ട്രെയിനുകളും വൈകിയത്.