Tuesday, May 21, 2024
HomeKeralaചെറിയ ലോട്ടറി അടിച്ചാലും നികുതി, പലതവണയായി 10,000 രൂപ കടന്നാല്‍ 30% പിടിക്കും

ചെറിയ ലോട്ടറി അടിച്ചാലും നികുതി, പലതവണയായി 10,000 രൂപ കടന്നാല്‍ 30% പിടിക്കും

തിരുവനന്തപുരം: ലോട്ടറിയടിച്ച്‌ പലതവണയായി ചെറിയ സമ്മാനങ്ങള്‍ കിട്ടുന്നവ‍രില്‍ നിന്ന് നികുതി ഈടാക്കി തുടങ്ങി.

കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നികുതി ഈടാക്കി തുടങ്ങിയത്. ഒരു വര്‍ഷം പലതവണയായി 10,000 രൂപയ്ക്കു മുകളില്‍ സമ്മാനം ലഭിക്കുന്നവരില്‍ നിന്നാണു നികുതി(ടിഡിഎസ്) ഈടാക്കുന്നത്. 30% നികുതിയാണു പിടിക്കുന്നത്.

ആദായനികുതി നിയമം 2023 പ്രകാരമാണു കേന്ദ്രത്തിന്റെ നടപടി. നേരത്തേ, 10,000 രൂപയ്ക്കു മുകളിലുള്ള സമ്മാനത്തിനു മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് നികുതി ഈടാക്കാൻ കേന്ദ്രം തീരുമാനിച്ചത്. പലതവണയായി ചെറു സമ്മാനങ്ങള്‍ കിട്ടുന്നവരിലൂടെയുള്ള നികുതിച്ചോര്‍ച്ച തടയാനാണ് ഇത്. കേരളത്തില്‍ ഒരു മാസം വൈകി മേയ് മുതലാണ് ഇതു നടപ്പാക്കിയത്. ലോട്ടറി ഓഫിസുകളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുമായി എത്തി സമ്മാനം കൈപ്പറ്റുന്നവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ നികുതി ഈടാക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular