Sunday, May 12, 2024
HomeIndiaതദ്ദേശ തെരഞ്ഞെടുപ്പ്‌ ; ബംഗാള്‍ നാളെ ബൂത്തിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പ്‌ ; ബംഗാള്‍ നാളെ ബൂത്തിലേക്ക്

കൊല്‍ക്കത്ത തൃണമൂല്‍ കോണ്‍ഗ്രസ് അക്രമപരമ്ബരയ്ക്കിടെ പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ശനിയാഴ്ച. 3317 ഗ്രാമപഞ്ചായത്തുകളിലേക്കും 387 പഞ്ചായത്ത് സമിതികളിലേക്കും 20 ജില്ലാ പരിഷത്തിലേക്കുമാണ് വോട്ടെടുപ്പ്.

പരസ്യപ്രചാരണം വ്യാഴാഴ്ച വൈകിട്ട് അവസാനിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇതുവരെ നാലു സിപിഐ എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന് കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്ബനി കേന്ദ്രസേനയെ നിയോഗിക്കാൻ നിര്‍ദേശിച്ചത്.

ഇടതുമുന്നണി ഘടകകക്ഷികളും 2018നെ അപേക്ഷിച്ച്‌ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഏകദേശം 54,000 സ്ഥാനാര്‍ഥികളാണ് ഇടതുമുന്നണിയില്‍നിന്ന് ജനവിധി തേടുന്നത്. വലിയ ജനപങ്കാളിത്തമാണ് ഇടതുമുന്നണി പ്രചാരണവേദികളില്‍ ദൃശ്യമാകുന്നത്.

ഗവര്‍ണറും സര്‍ക്കാരും 
തുറന്ന പോരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ബംഗാളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി. നീതിപൂര്‍വവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് അന്തരീക്ഷമൊരുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പരാജയപ്പെട്ടെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ് തുറന്നടിച്ചു. അക്രമം തടയണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കമീഷൻ ചെവിക്കൊണ്ടില്ലെന്നും രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പിന്നാലെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ തൃണമൂല്‍ നേതാക്കള് രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular