Friday, May 3, 2024
HomeKeralaകൊച്ചി ഇടപ്പള്ളിയില്‍ അല്‍ മുക്താദിര്‍ ഷോറൂമുകള്‍

കൊച്ചി ഇടപ്പള്ളിയില്‍ അല്‍ മുക്താദിര്‍ ഷോറൂമുകള്‍

കൊച്ചി: പണിക്കൂലിയില്‍ ശ്രദ്ധേയമായ പ്രമുഖ ജ്വല്ലറി അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ മൂന്നു ഷോറൂമുകള്‍ ഇടപ്പള്ളി ലുലു മാളിന് എതിര്‍വശം തുറന്നു.

അല്‍ കബീര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി, അല്‍ ലത്തീഫ് ഹോള്‍സെയില്‍ ആൻഡ് റീട്ടെയില്‍, അല്‍ കരീം ഇംപോര്‍ട്ട് ആൻഡ് എക്സ്പോര്‍ട്ട് ജ്വല്ലറികള്‍ തിരുവനന്തപുരം ചാല ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവി, അല്‍ മുക്താദിര്‍ ഗ്രൂപ് ഫൗണ്ടര്‍ ചെയര്‍മാനും സി.ഇ.ഒയുമായ മുഹമ്മദ് മൻസൂര്‍ അബ്ദുല്‍സലാം, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മൗലാന സയ്യിദ് മുസ്തഫ റിഫാഇ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ദുബൈ ടൂറിസം വകുപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഇബ്രാഹിം യാ കൂത്ത് മുഖ്യാതിഥിയായി. 10,000 ചതുരശ്ര അടിയിലുള്ള ഹോള്‍സെയില്‍, റീട്ടെയില്‍ ഷോറൂമായ അല്‍ കബീറില്‍ വൈവിധ്യമാര്‍ന്ന മികച്ച വെഡിങ് ആഭരണങ്ങളുടെ ശേഖരം സജ്ജമാണ്.

അന്താരാഷ്ട്ര നിലവാരത്തില്‍ നവീന ഡിസൈൻആഭരണങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും എളുപ്പം നിര്‍വഹിക്കാൻ അല്‍ കരീം ഇംപോര്‍ട്ട് ആൻഡ് എക്സ്പോര്‍ട്ട് ഷോറൂം സൗകര്യമൊരുക്കുന്നതായി അധികൃതര്‍ പറഞ്ഞു. അഡ്വാൻസ് ബുക്ക് ചെയ്യുന്ന വിവാഹ പാര്‍ട്ടികള്‍ക്ക് പണിക്കൂലി ഇല്ലാതെ വാങ്ങാം. ബെസ്റ്റ് ആൻഡ് ബെസ്റ്റ് എക്സ്ചേഞ്ച് സ്കീമിലൂടെ പഴയ സ്വര്‍ണം ആ ദിവസത്തെ വിലയില്‍ തിരിച്ചെടുക്കും.

അല്‍ മുക്താദിര്‍ ഗ്രൂപ്പിന് കേരളത്തില്‍ ഇപ്പോള്‍ വ്യത്യസ്ത പേരുകളില്‍ 19 ഷോറൂമുണ്ട്. ഉദ്ഘാടന ഓഫറായി ‘ഭാഗ്യ വധുവിന് വിവാഹ സ്വര്‍ണാഭരണം സമ്മാനം’ നല്‍കുന്നു. വിവാഹാഭരണം വാങ്ങുന്ന തൂക്കത്തില്‍ ആഭരണങ്ങള്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. വിവാഹാഭരണങ്ങള്‍ അഡ്വാൻസ് ബുക്ക് ചെയ്യുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും നറുക്കെടുപ്പില്‍ സമ്മാനമുണ്ട്.

അങ്കമാലി, കരുനാഗപ്പള്ളി, മുംബൈ തുടങ്ങി മിഡില്‍ ഈസ്റ്റിലും ഉടൻ ഷോറൂമുകള്‍ തുറക്കും. amgold.shop, almuqtadir.in എന്നീ സൈറ്റുകളിലൂടെ ആഭരണങ്ങള്‍ വീട്ടിലിരുന്ന് ഹോള്‍സെയില്‍ വിലയില്‍ പണിക്കൂലി കുറവില്‍ വാങ്ങാനും അവസരമുണ്ട്. ഫോണ്‍: 9072222112,95399996971 9745663111.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular