Tuesday, May 21, 2024
HomeKeralaകൊറ്റാളിയില്‍ അമ്മയും മകളും മരിച്ച സംഭവം: ഇരുവരും മരിച്ചത് വിഷം ഉള്ളില്‍ചെന്ന്, മരണം വ്യത്യസ്ത ദിവസങ്ങളില്‍

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ച സംഭവം: ഇരുവരും മരിച്ചത് വിഷം ഉള്ളില്‍ചെന്ന്, മരണം വ്യത്യസ്ത ദിവസങ്ങളില്‍

ണ്ണൂർ: കൊറ്റാളി കാവിന് സമീപത്തെ വീ‌ട്ടില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മകള്‍ ദീപ വി. ഷേണായിയുടെ മൃതദേഹത്തിന് രണ്ട് ദിവസവും അമ്മ സുനന്ദ വി. ഷേണായിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കവുമാണ് ഉണ്ടായിരുന്നത്.

വിഷാംശം അകത്ത് ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക സാധ്യത ഇല്ലെന്നും പ്രാഥമിക വിലയിരുത്തല്‍. രാസപരിശോധന റിപ്പോർട്ട് എത്തിയ ശേഷം മാത്രമെ കൂടുതല്‍ പറയാൻ കഴിയൂവെന്നും പോലീസ് അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. എസിപി സിബി ടോമിന്‍റെ നേതൃത്വത്തില്‍ ടൗണ്‍ സിഐ കെ.സി. സുഭാഷ്ബാബുവും സംഘവുമാണ് സംഭവം അന്വേഷിക്കുന്നത്.

കൊറ്റാളി സെൻട്രല്‍ സുവിശ്വത്തില്‍ പരേതനായ വിശ്വനാഥ ഷേണായിയുടെ ഭാര്യ സുനന്ദ വി. ഷേണായി (78), മകള്‍ ദീപ വി.ഷേണായി (44) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. കണ്ണൂർ ടൗണ്‍ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular