Friday, May 3, 2024
HomeKerala90 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാഴിയെ പുറത്തെടുക്കാനായില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

90 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാഴിയെ പുറത്തെടുക്കാനായില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞുവീണ് 90 അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാഴിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

തമിഴ്‌നാട് സ്വദേശിയും വിഴിഞ്ഞത്ത് സ്ഥിരം താമസക്കാരനുമായ മഹാരാജ് ആണ് അപകടത്തില്‍പെട്ടത്.

കിണറിന് വ്യാസം കുറഞ്ഞതും 90 അടി താഴ്ച ആഴക്കൂടുതലും ആയതിനാല്‍ യന്ത്രങ്ങള്‍ ഇറക്കിയുള്ള പരിശോധന അസാധ്യമായതിനാല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് കിണറ്റില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത്. മഹാരാജിന്റെ കൂടെയുണ്ടായിരുന്നവരും പുറത്തുനിന്നുള്ള തൊഴിലാളികളും ചേര്‍ന്ന് കിണറ്റിലെ മണ്ണ് നീക്കാന്‍ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, ചാക്ക വിഴിഞ്ഞം മേഖലയില്‍ നിന്നുള്ള അഗ്നിരക്ഷാസേന യൂനിറ്റിന്റെയും കേരള പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ശനിയാഴ്ച (08.07.2023) രാവിലെ 9.30 ഓടെയായിരുന്നു അപകടം നടന്നത്. മഹാരാജ് ഉള്‍പെടെ ആറോളം തൊഴിലാളികള്‍ കിണറ്റില്‍ റിംഗ് ഇറക്കി മണ്ണിട്ട് ഉറപ്പിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു വീണത്. മറ്റ് തൊഴിലാളികള്‍ രക്ഷപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular