Friday, May 17, 2024
Homeവിഴിഞ്ഞത്തെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; മഹാരാജനെ കണ്ടെത്തി, മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമം തുടരുന്നു

വിഴിഞ്ഞത്തെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍; മഹാരാജനെ കണ്ടെത്തി, മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമം തുടരുന്നു

വിഴിഞ്ഞം: തലസ്ഥാനത്ത് വിഴിഞ്ഞം മുക്കോലയില്‍ കിണറില്‍ കോണ്‍ക്രീറ്റ് റിംഗ് സ്ഥാപിക്കുന്നതിനിടെ കുടുങ്ങിപ്പോയ തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മഹാരാജനെ(55) കണ്ടതായി വിവരം.

രക്ഷാപ്രവര്‍ത്തന ദൗത്യത്തിലേര്‍പ്പെട്ട തൊഴിലാലികളാണ് മഹാരാജനെയും കിണറ്റിലെ മോട്ടോറും കണ്ടെത്തിയതായി അറിയിച്ചത്. രണ്ടടി മണ്ണ് കൂടി നീക്കിയാല്‍ മഹാരാജനെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് വിവരം.

ശനിയാഴ്‌ച രാവിലെ ഒൻപത് മണിയോടെയാണ് മഹാരാജന് മേല്‍ കിണറ്റിലെ മണ്ണിടിഞ്ഞുവീണത്. തുടര്‍ന്ന് രക്ഷിക്കാനുള്ള ശ്രമം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ആരംഭിച്ചു. ഇത്തരം ദൗത്യം വിജയകരമായി നടത്തിയിട്ടുള്ള കൊല്ലം പൂയപ്പള്ളിയിലെ അതിവിദഗ്ദ്ധരായ തൊഴിലാളികളെയും ഇന്നലെ സ്ഥലത്തെത്തിച്ചിരുന്നു.

ഇന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും സ്ഥലത്ത് ലഭ്യമാക്കി. ആലപ്പുഴയില്‍ നിന്നുള്ള 26അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. 90 അടി താഴ്‌ചയുള്ള കിണറില്‍ ഭൂരിഭാഗം പ്രദേശത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്നലെയും മണ്ണിടിഞ്ഞുവീണത് ഏറെ പ്രയാസമാണ് സൃഷ്‌ടിച്ചത്. മഹാരാജന്റെ ശരീരത്തില്‍ 15 അടിയോളം പൊക്കത്തില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഒപ്പം കിണറിന്റെ റിംഗുകളും പൊട്ടി ദേഹത്ത് വീണു. 16ഓളം റിംഗുകളുടെ അവശിഷ്‌ടവും മണ്ണും പുറത്തെത്തിച്ചു. കിണറ്റില്‍ ശക്തമായ ഊറ്റുള്ളതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.

മുക്കോല ശക്തിപുരം റോഡ് അശ്വതിയില്‍ സുകുമാരന്റെ വീട്ടിലെ കിണറ്റില്‍ കോണ്‍ക്രീറ്റ് റിംഗും മോട്ടോറും സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഹാരാജനൊപ്പം പണിയിലേര്‍പ്പെട്ടിരുന്ന ശേഖര്‍, കണ്ണൻ, മോഹൻ, മണികണ്ഠൻ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular