Saturday, May 11, 2024
HomeKeralaമലിനജലം പുറത്തേക്കൊഴുക്കിയ ഹോട്ടല്‍ അടച്ചുപൂട്ടി; പതിനായിരം രൂപ പിഴ ചുമത്തി

മലിനജലം പുറത്തേക്കൊഴുക്കിയ ഹോട്ടല്‍ അടച്ചുപൂട്ടി; പതിനായിരം രൂപ പിഴ ചുമത്തി

നാദാപുരം: കല്ലാച്ചി കസ്തൂരി കുളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദോശ ഹട്ട് ഹോട്ടല്‍ പുറത്തേക്ക് അലക്ഷ്യമായി മലിനജലം ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചു.

അടുക്കളയില്‍ നിന്നു വരുന്ന മലിന ജലം സംഭരിക്കുന്ന കുഴിയില്‍ നിന്ന് പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം പരത്തുന്നു എന്ന പരാതി ലഭിച്ചത് പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പ്രശ്നം പരിഹരിക്കുന്നതുവരെ ഹോട്ടലിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനജലം പുറത്തേക്ക് അശാസ്ത്രീയമായി പുറന്തള്ളിയതിന് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദ് ചെയ്ത് പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുന്നതാണ്.

പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular