Saturday, April 27, 2024
HomeCinemaവീണ്ടും നായികയായി കല്യാണി

വീണ്ടും നായികയായി കല്യാണി

പ്രണവ് മോഹൻലാല്‍, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് വര്‍ഷങ്ങള്‍ക്കുശേഷം എന്ന് പേരിട്ടു.

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും മെറിലാന്റ് സിനിമാസും ഒരുമിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ ആണ് നായിക. ഹൃദയത്തിലും കല്യാണി ആയിരുന്നു നായിക. വിനീത് ശ്രീനിവാസൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻലാല്‍, നിഖില്‍ നായര്‍, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റുതാരങ്ങള്‍. പ്രണവ് മോഹൻലാലിന്റെ ജന്മദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular