Monday, May 13, 2024
HomeKeralaപൊന്നാനി ഭാരതപ്പുഴയില്‍ നിര്‍ത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊന്നാനി ഭാരതപ്പുഴയില്‍ നിര്‍ത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊന്നാനി: പൊന്നാനി ഭാരതപ്പുഴയില്‍ സര്‍വിസിന് കൊണ്ടുവന്ന ഉല്ലാസബോട്ട് പുഴയില്‍ മുങ്ങി.പൊന്നാനി ഭാരതപ്പുഴയിലെ കര്‍മയില്‍ സര്‍വിസ് നടത്താൻ എത്തിച്ച ജിത്തു എന്ന യാത്രാബോട്ടാണ് മുങ്ങിയനിലയില്‍ കണ്ടെത്തിയത്.

പൊന്നാനി സ്വദേശികളായ ഉസീര്‍, മുനീര്‍, ഷാഹിദ്, ഷെബീര്‍, സുഹൈര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ജിത്തു എന്ന ബോട്ട് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുങ്ങിയതായി കണ്ടത്. മൂന്നുമാസം മുമ്ബാണ് ബോട്ട് സര്‍വിസിനായി കൊച്ചിയില്‍നിന്നും പൊന്നാനിയിലെത്തിച്ചത്.

എന്നാല്‍ താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് സര്‍വിസ് നടത്താനായില്ല. 30പേരെ ഉള്‍കൊള്ളാവുന്ന ബോട്ടാണിത്. ബോട്ടിന്റെ പാതിഭാഗം മുങ്ങിയ നിലയിലാണ്.ഏകദേശം ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായാണ് ഉടമകളുടെ പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular