Friday, May 3, 2024
Homeഏകദിന അരങ്ങേറ്റത്തിനു നിമിഷങ്ങള്‍; അസുഖം വില്ലനായി: ബംഗ്ലാദേശ് കൗമാര ക്രിക്കറ്റ് താരം ആശുപത്രിയില്‍

ഏകദിന അരങ്ങേറ്റത്തിനു നിമിഷങ്ങള്‍; അസുഖം വില്ലനായി: ബംഗ്ലാദേശ് കൗമാര ക്രിക്കറ്റ് താരം ആശുപത്രിയില്‍

മിര്‍പുര്‍: ചരിത്രമെഴുതി 16ാം വയസില്‍ ബംഗ്ലാദേശിനായി ഏകദിന അരങ്ങേറ്റത്തിനൊരുങ്ങിയ കൗമാര ക്രിക്കറ്റ് താരത്തിനു കളിക്കാന്‍ ഇറങ്ങാനായില്ല.

ഷോര്‍ന അക്തറിനാണ് നിരാശപ്പെടുത്തുന്ന അനുഭവം. ഇന്ത്യന്‍ വനിതാ ടീമിനെതിരായ ഏകദിന പോരാട്ടം ഷോര്‍ന അക്തറിനു അരങ്ങേറ്റ ഏകദിന മത്സരമായിരുന്നു. എന്നാല്‍ മത്സരത്തിനു തൊട്ടു മുന്‍പ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടതിനാല്‍ താരം ആബ്‌സന്റ് ഹര്‍ടായി.

അപ്പന്റിക്‌സ് വേദനയെ തുടര്‍ന്നാണ് താരത്തെ മത്സരത്തിനു ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്ബരയില്‍ ഷോര്‍ന കളിച്ചിരുന്നു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം തനിക്ക് വേദന അനുഭവപ്പെടുന്നതായി വ്യക്തമാക്കിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular