Saturday, May 4, 2024
HomeIndiaബംഗളൂരുവില്‍ കെഎസ്‌ആര്‍ടിസി ബസിനുനേരെ ആക്രമണം

ബംഗളൂരുവില്‍ കെഎസ്‌ആര്‍ടിസി ബസിനുനേരെ ആക്രമണം

ബംഗളൂരൂ: കെഎസ്‌ആര്‍ടിസി ബസിനു നേരെ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു സ്വിഫ്റ്റ് ഗജരാജ ബസിന്‍റെ ചില്ലുകള്‍ യുവാക്കള്‍ അടിച്ചു തകര്‍ത്തു.

രാത്രി എട്ടിന് ബംഗളൂരു ഇലക്‌ട്രോണിക് സിറ്റി ടോള്‍ ബൂത്തിനുസമീപത്തുവച്ചായിരുന്നു സംഭവം നടന്നത്. യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നു വന്നായിരുന്നു ആക്രമണം നടത്തിയത്. ബസിന്‍റെ മുൻവശത്തെ ചില്ല്, ഹെഡ്‍ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ യുവാക്കള്‍ തല്ലിതകര്‍ത്തു. ബംഗളുരുവില്‍നിന്നു നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടയത്. 39 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബസ് ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular