Friday, May 3, 2024
HomeIndiaഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മാതൃകപരം -ജാനി ബ്രോണ്‍ ക്രോസ്റ്റ്

ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മാതൃകപരം -ജാനി ബ്രോണ്‍ ക്രോസ്റ്റ്

റിയാദ്: ഇന്ത്യൻ സാമൂഹിക പ്രവര്‍ത്തകരുടെയും കെ.എം.സി.സി പോലുള്ള സംഘടനകളുടെയും ഇടപെടലുകള്‍ ശ്രദ്ധേയവും മാതൃകപരവുമാണെന്ന് ആര്‍.പി.എം റെസ്ക്യൂ ട്രെയിനിങ് സെൻറര്‍ മാനേജിങ് ഡയറക്ടര്‍ ജാനി ബ്രോണ്‍ ക്രോസ്റ്റ് അഭിപ്രായപ്പെട്ടു.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്, ആര്‍.പി.എം റെസ്ക്യൂ ട്രെയിനിങ് സെന്ററിന്റെ സഹകരണത്തോടെ റിയാദിലെ തിരഞ്ഞെടുത്ത വളൻറിയര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘പ്രജീരധം’ റെസ്ക്യൂ ട്രെയിനിങ് ക്യാമ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്ബ് മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ആക്റ്റിങ് ചെയര്‍മാൻ റിയാസ് തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത തിരഞ്ഞെടുത്ത അറുപതോളം വളൻറിയര്‍മാര്‍ക്കാണ് ട്രെയിനിങ് നല്‍കിയത്. അപകട മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും റെസ്ക്യൂ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന വളൻറിയര്‍മാര്‍ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും റെസ്ക്യൂ രംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി സീനിയര്‍ ഇൻസ്ട്രക്റ്റര്‍ വി.കെ. സനൂബ് ക്ലാസെടുത്തു. ട്രെയിനിങ് സെൻറര്‍ കോഓഡിനേറ്റര്‍ നിഹാല്‍ കൊതൊടിയില്‍ ആര്‍.പി.എമ്മിനെക്കുറിച്ച്‌ വിശദീകരിച്ചു.

ജില്ല സെക്രട്ടറി അസീസ് വെങ്കിട്ട, അഷ്‌റഫ്‌ കല്‍പ്പകഞ്ചേരി, മുസമ്മില്‍, കുഞ്ഞിപ്പ തവനൂര്‍, സിദ്ദീഖ് കോനാരി, മുനീര്‍ വാഴക്കാട് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ റഫീഖ് ചെറുമുക്ക്, ജാഫര്‍ ഹുദവി, ഇസ്മാഈല്‍ സി.വി പടിക്കല്‍, ഫിറോസ് പള്ളിപ്പടി, യൂനുസ് തോട്ടത്തില്‍, ബാബു മഞ്ചേരി, ഹനീഫ മുതുവല്ലൂര്‍, അബൂട്ടി തുവ്വൂര്‍, മാനു മഞ്ചേരി, ഇസ്മാഈല്‍ താനൂര്‍ എന്നിവര്‍ ക്യാമ്ബിന് നേതൃത്വം നല്‍കി. ഇസ്ഹാഖ് താനൂര്‍ സ്വാഗതവും ഇക്ബാല്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular