Saturday, May 18, 2024
HomeUncategorizedതമിഴ്നാട്ടിലെ പടക്ക ഗോഡൗണില്‍ സ്ഫോടനം; അഞ്ച് മരണം,10 പേര്‍ക്ക് പരുക്ക്

തമിഴ്നാട്ടിലെ പടക്ക ഗോഡൗണില്‍ സ്ഫോടനം; അഞ്ച് മരണം,10 പേര്‍ക്ക് പരുക്ക്

ടക്ക നിര്‍മാണ ശാലയിലെ ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പടക്കനിര്‍മാണ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

സംഭവത്തില്‍ പത്തുപേര്‍ക്ക് പരുക്ക് പറ്റി. ജനവാസ മേഖലയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കനത്ത പ്രഹരത്തില്‍ അടുത്തുണ്ടായിരുന്ന മൂന്ന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. റോഡിലൂടെ പോയ വാഹനങ്ങള്‍ക്കടക്കം സ്‌ഫോടനത്തില്‍ കേടുപാടുകള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടര്‍ന്നിരിക്കുകയാണ്. ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നതില്‍ വ്യക്തതയില്ല. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ അപകടകാരണം വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular