Monday, May 13, 2024
HomeIndiaമഹാരാഷ്ട്രയില്‍ ട്രാവല്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അ‌പകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് ദാരൂണാന്ത്യം ; 25...

മഹാരാഷ്ട്രയില്‍ ട്രാവല്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അ‌പകടം: രണ്ട് സ്ത്രീകളടക്കം 6 പേര്‍ക്ക് ദാരൂണാന്ത്യം ; 25 പേര്‍ക്ക് പരിക്ക്

ഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ലക്ഷ്വറി ട്രാവല്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അ‌പകടം. അ‌പകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു.

25 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വന്‍ സുരക്ഷാവീഴ്ച; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാൻ ശ്രമം; 2 പേര്‍ കസ്റ്റഡിയില്‍

പുലര്‍ച്ചെ 2.30 ഓടെ ജില്ലയിലെ മല്‍കാപൂര്‍ പട്ടണത്തിലെ മേല്‍പ്പാലത്തിലായിരുന്നു അപകടം. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമര്‍നാഥ് തീര്‍ത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി പരിക്കേറ്റവരെ ബുല്‍ധാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളുള്ള 32 യാത്രക്കാര്‍ക്ക് അടുത്തുള്ള ഗുരുദ്വാരയില്‍ പ്രഥമശുശ്രൂഷ നല്‍കി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular