Saturday, May 4, 2024
HomeCinemaസത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും

ഭിനയരംഗത്തേക്ക് മടങ്ങി വന്നതിനൊപ്പം തിരക്കഥ എഴുത്തിലേക്കും ശ്രീനിവാസൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ശ്രീനിവാസൻ ആണ് തിരക്കഥ എഴുതുന്നത്.

വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും. സത്യൻ ചിത്രത്തിനുവേണ്ടിശ്രീനിവാസൻ തിരക്കഥ എഴുതി തുടങ്ങി.ഫഹദ് ഫാസില്‍ നായകനായ ഞാൻ പ്രകാശനു ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. സത്യൻ അന്തിക്കാട് – ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്ന വിവരം സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു. ശ്രീനിവാസനും ഭാര്യ വിമലയും സത്യൻ അന്തിക്കാടിനും ഭാര്യ നിമ്മിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചു.

ടി.പി. ബാലഗോപാലൻ എം.എ എന്ന ചിത്രത്തിനുവേണ്ടിയാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്നത്. സന്മനസുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് , ശ്രീധരന്റെ ഒന്നാം തിരുമുറിവ്, പട്ടണപ്രവേശം, വരവേല്‍പ്പ്, തലയണമന്ത്രം, സന്ദേശം, മൈ ഡിയര്‍ മുത്തച്ഛൻ, ഗോളാന്തരവാര്‍ത്ത, ഇരട്ടക്കുട്ടികളുടെ അച്ഛൻ, നരേന്ദ്രൻ മകൻ ജയകാന്തൻ വക, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഒരുമിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ അധികവും സൂപ്പര്‍ഹിറ്റുകളായിരുന്നു. രോഗത്തെത്തുടര്‍ന്ന് അഭിനയരംഗത്തു നിന്നു മാറി നിന്ന ശ്രീനിവാസൻ കുറുക്കൻ സിനിമയിലൂടെ വിനീത് ശ്രീനിവാസനൊപ്പം മടങ്ങി എത്തിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular