Sunday, May 5, 2024
HomeIndia'ആത്മാര്‍ഥതയുടെ നിറദീപം'; വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തിയ മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി എ.എ.പി നേതാക്കള്‍

‘ആത്മാര്‍ഥതയുടെ നിറദീപം’; വീല്‍ചെയറില്‍ പാര്‍ലമെന്റിലെത്തിയ മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി എ.എ.പി നേതാക്കള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഭരണനിയന്ത്രണ ബില്ലില്‍ വോട്ട് രേഖപ്പെടുത്താൻ രോഗത്തിന്റെ അവശതകള്‍ക്കിടയിലും വീല്‍ചെയറില്‍ രാജ്യസഭയിലെത്തിയ മുൻ പ്രധാനമന്ത്രി ഡോ.

മൻമോഹൻ സിങ്ങിനെ പുകഴ്ത്തി എ.എ.പി നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാഘവ് ഛദ്ദ തുടങ്ങിയ മുതിര്‍ന്ന എ.എ.പി നേതാക്കള്‍ മുൻ പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തി.

‘ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ജിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷൻ ഷിബു സോറൻജിയും പാര്‍ലമെന്റിലെത്തി. ഇരുനേതാക്കള്‍ക്കും എല്ലാ ഡല്‍ഹി നിവാസികളുടെയും പേരില്‍ നന്ദി പറയുന്നു’-കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

‘ഇന്ന്, രാജ്യസഭയില്‍ ഡോ. മൻമോഹൻ സിങ് ആത്മാര്‍ഥതയുടെ നിറദീപമായി നില്‍ക്കുകയായിരുന്നു. കരിനിയമത്തിനെതിരെ വോട്ട് ചെയ്യാനായി അദ്ദേഹം സഭയിലെത്തിയത് അതിന്റെ തെളിവാണ്. ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത അഗാധമായ പ്രചോദനമാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത പിന്തുണക്ക് എന്റെ ഹൃദംഗമമായ നന്ദി അറിയിക്കുന്നു’-എ.എ.പി എം.പി രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു.

തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ച്‌ രാജ്യസഭയിലെത്തിയ മൻമോഹൻ സിങ്ങിനോട് എ.എ.പി അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കുമെന്ന് അക്ഷയ് മറാത്തെ പറഞ്ഞു.

തിങ്കളാഴ്ച സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുന്നതുകൊണ്ട് രാജ്യസഭയിലുണ്ടാകണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരാളും വീഴ്ചവരുത്തരുതെന്നും പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണക്കണമെന്നും വിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് രോഗത്തിന്റെ അവശതകള്‍ക്കിടയിലും മൻമോഹൻ സിങ് പാര്‍ലമെന്റിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular