Friday, May 3, 2024
HomeKeralaഓണക്കാലം ഇനി കെഎസ്‌ആര്‍ടിസിയോടൊപ്പം അടിച്ചുപൊളിക്കാം! ബജറ്റില്‍ ഒതുങ്ങുന്ന ഉല്ലാസ യാത്രകളെ കുറിച്ച്‌ കൂടുതല്‍ അറിയൂ

ഓണക്കാലം ഇനി കെഎസ്‌ആര്‍ടിസിയോടൊപ്പം അടിച്ചുപൊളിക്കാം! ബജറ്റില്‍ ഒതുങ്ങുന്ന ഉല്ലാസ യാത്രകളെ കുറിച്ച്‌ കൂടുതല്‍ അറിയൂ

ണക്കാലം എത്താറായതോടെ യാത്രക്കാരെ വരവേല്‍ക്കുകയാണ് കെഎസ്‌ആര്‍ടിസി. ഇത്തവണ ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയാണ് കൊല്ലം കെഎസ്‌ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്.

യാത്രക്കാര്‍ക്ക് ബജറ്റില്‍ ഒതുങ്ങുന്ന 30 ഉല്ലാസ യാത്രകളാണ് സംഘടിപ്പിക്കുന്നത്. ഈ മാസം 13-നാണ് കെഎസ്‌ആര്‍ടിസിയുടെ ഓണക്കാല ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്. 13-ന് രാവിലെ 5.00 മണിക്ക് മൂന്നാറിലേക്കാണ് ആദ്യ യാത്ര. യാത്രയും താമസവും ഉള്‍പ്പെടെ 1,450 രൂപയാണ് ഒരാളുടെ നിരക്ക്. മൂന്നാറിന് പുറമേ, അന്നേ ദിവസം കോന്നി-കുംഭാവുരട്ടി എന്നിവിടങ്ങളിലേക്കും യാത്ര പുറപ്പെടുന്നതാണ്.

14-ന് തൃശ്ശൂര്‍ നാലമ്ബല യാത്രയും, 15-ന് കോട്ടയം നാലമ്ബല യാത്രയും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. 15-ന് അമ്ബനാട് ഹില്‍സിലേക്കും യാത്രയുണ്ട്. അമ്ബനാട്-പാലരുവി-തെന്മല യാത്രയ്ക്കായി പ്രവേശന ടിക്കറ്റ് ഉള്‍പ്പെടെ 770 രൂപയാണ് ഒരാളുടെ നിരക്ക്. 14, 19, 27, 30 എന്നീ തീയതികളില്‍ പുലര്‍ച്ചെ 5:00 മണിക്ക് ഗവിയിലേക്ക് യാത്രയുണ്ടാകും. ഒരാള്‍ക്ക് 1,650 രൂപയാണ് ഗവി യാത്രയുടെ നിരക്ക്.

19-ന് കുടമാളൂരിലേക്കും, വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഭരണങ്ങാനം പള്ളിയിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. 20-ന് പാണിയോലി എക്കോ ടൂറിസം കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും ട്രിപ്പുണ്ടാകും. 27ന് ഇടുക്കി ഡാം- കാല്‍വരി മൗണ്ട്, കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്കാണ് ഏകദിന ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കുന്നത്. 30-ന് മൂന്നാര്‍, വയനാട് യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. 31-നാണ് പൊന്മുടി, അടവി-അച്ചന്‍കോവില്‍ യാത്രകള്‍ ഉണ്ടാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular