Friday, May 3, 2024
HomeKeralaകേന്ദ്ര സര്‍വകലാശാല : 41 ശതമാനം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു

കേന്ദ്ര സര്‍വകലാശാല : 41 ശതമാനം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു

ന്യൂഡല്‍ഹി കേന്ദ്രസര്‍വകലാശാലകളില്‍ 41 ശതമാനത്തോളം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ജോണ്‍ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

45 സര്‍വകലാശാലകളില്‍ അനുവദിച്ചിട്ടുള്ള 54,512 തസ്തികകളില്‍ 22,412 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാൻ വ്യക്തമാക്കി. ഒരുവര്‍ഷത്തിനുള്ളില്‍ 10 ലക്ഷംപേര്ക്ക് ജോലി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടും കേന്ദ്രസര്‍വകലാശാലകളില്‍തന്നെ ഇത്രയും ഒഴിവ് നികത്താൻ ബാക്കിയുള്ളത് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കുന്നതായി ജോണ്‍ബ്രിട്ടാസ് എംപി പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular