Friday, May 3, 2024
HomeCinemaദുല്‍ഖര്‍ - കല്ല്യാണി ചിത്രം ഗോലി

ദുല്‍ഖര്‍ – കല്ല്യാണി ചിത്രം ഗോലി

ദുല്‍ഖര്‍ സല്‍മാൻ, കല്ല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോലി എന്ന് പേരിട്ടു.

ഹേയ് സിനാമികയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴില്‍ എത്തുകയാണ്. ചിത്രത്തില്‍ രണ്ട് നായികമാരാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം ദുല്‍ഖറും കല്ല്യാണിയും നായികയും നായകനുമാവുകയാണ്. അറ്റ്ലിയുടെ ശിഷ്യനായ കാര്‍ത്തികേയൻ വേലപ്പന്റെ ആദ്യ സംവിധാന സംരംഭമാണ്.

ചിത്രത്തിന് ജി. വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം ഒരുക്കുന്നു. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാൻ ചിത്രം കിംഗ് ഒഫ് കൊത്തയും സീ സ്റ്റുഡിയോസും വെഫേറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ലക്കി ഭാസ്ക്കറിന്റെ നിര്‍മ്മാണത്തിലും വെഫേറര്‍ ഫിലിംസ് പങ്കാളിയാണ്. അതേസമയം ദുല്‍ഖറിന്റെ ആദ്യ വെബ് സീരീസായ ഗണ്‍സ് ആൻഡ് ഗുലാബ്സ് 18 ന് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular