Friday, May 17, 2024
HomeKeralaപിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു; വിട പറഞ്ഞത് ഇളയരാജയുടെ സംഗീതത്തില്‍ നൂറോളം ഗാനങ്ങള്‍ ആലപിച്ച...

പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു; വിട പറഞ്ഞത് ഇളയരാജയുടെ സംഗീതത്തില്‍ നൂറോളം ഗാനങ്ങള്‍ ആലപിച്ച ഗായിക

ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ഇന്നലെ ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

1977ല്‍ ഭർത്താവ് രമണനൊപ്പം ആലപിച്ച ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇളയരാജയുടെ സംഗീതത്തില്‍ അദ്ദേഹത്തിനൊപ്പവും നിരവധി ഗാനങ്ങള്‍ ഉമ ആലപിച്ചിട്ടുണ്ട്. ‘പൂ മാനേ’, ‘ അന്തരാഗം കേള്‍ക്കും കാലം’, തുടങ്ങിയ ഗാനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഉമയ്‌ക്ക് സാധിച്ചു.

2005ല്‍ വിജയ് നായകനായി പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന സിനിമയിലെ ‘ കണ്ണും കണ്ണുംതാൻ കലന്താച്ച്‌” എന്ന ഗാനമാണ് ഉമ അവസാനമായി ആലപിച്ചത്. മണിശർമയായിരുന്നു ഈ ഗാനത്തിന് സംഗീതം നല്‍കിയത്. ധാരാളം തത്സമയ സംഗീത പരിപാടികളിലൂടെയും ജനങ്ങളുടെ മനസില്‍ ഇടം പിടിക്കാൻ ഉമയ്‌ക്ക് സാധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular