Wednesday, May 8, 2024
HomeIndiaഈഡനിലെ ആ റെക്കോര്‍ഡിന് മണിക്കൂറുകള്‍ മാത്രം ആയുസ്; കൊല്‍ക്കത്തയെ വീഴ്ത്തി പഞ്ചാബ്

ഈഡനിലെ ആ റെക്കോര്‍ഡിന് മണിക്കൂറുകള്‍ മാത്രം ആയുസ്; കൊല്‍ക്കത്തയെ വീഴ്ത്തി പഞ്ചാബ്

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് ചേസ് വിജയവുമായി പഞ്ചാബ് കിങ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സ് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

48 പന്തില്‍ പുറത്താവാതെ 108 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് ഒരു ടീം ടി20യില്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോറെന്ന റെക്കോര്‍ഡാണ് കെകെആര്‍ ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡ് മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് മറികടന്നു.

ശശാങ്ക് സിങ്(28 പന്തില്‍ 68) പ്രഭ്സിമ്രാന്‍ സിങ് (20 പന്തില്‍ 54) എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവരുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

വെടിക്കെട്ട് തുടക്കമായിരുന്നു മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റേത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി പഞ്ചാബ് നേടിയത് 93 റണ്‍സ്. ദുഷ്മന്ത ചമീര എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങ് 23 റണ്‍സാണ് അടിച്ചുകൂട്ടിയത്. 18 പന്തുകളില്‍ താരം അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കി. അനുകൂല്‍ റോയിയുടെ ഓവറില്‍ രണ്ടു സിക്‌സും മൂന്നു ഫോറുകളും അടിച്ച്‌ ജോണി ബെയര്‍‌സ്റ്റോ ഓപ്പം ചേര്‍ന്നതോടെ പഞ്ചാബ് സ്‌കോര്‍ അതിവേഗം കുതിച്ചു. പ്രഭ്‌സിമ്രനെ സുനില്‍ നരെയ്ന്‍ റണ്‍ഔട്ടാക്കുകയായിരുന്നു.

ആറാം ഓവറിന്റെ അവസാന പന്തിലാണ് പ്രഭ്സിമ്രാന്‍ പുറത്താവുന്നത്. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്സിമ്രാന്റെ ഇന്നിങ്‌സ്. മൂന്നാമതെത്തിയ റിലീ റൂസ്സോ (16 പന്തില്‍ 26) ബെയര്‍സ്റ്റോയ്ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 85 റണ്‍പിന്നീടായിരുന്ന ശശാങ്കിന്റെ വരവ്. തൊട്ടതെല്ലാം അതിര്‍ത്തി കടത്തിയ താരം വിജയം വേഗത്തിലാക്കി. 28 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും രണ്ട് ഫോറും നേടി. ബെയര്‍സ്റ്റോയുടെ ഇന്നിംഗ്സില്‍ ഒമ്ബത് സിക്സും എട്ട് ഫോറമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular