Friday, May 3, 2024
HomeGulfഇന്ത്യന്‍ അംബാസഡര്‍ ബുറൈദ ഈത്തപ്പഴമേള സന്ദര്‍ശിച്ചു

ഇന്ത്യന്‍ അംബാസഡര്‍ ബുറൈദ ഈത്തപ്പഴമേള സന്ദര്‍ശിച്ചു

ബുറൈദ: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ ഡോ. സുഹേല്‍ ഇജാസ് ഖാൻ ബുറൈദ ഈത്തപ്പഴമേള സന്ദര്‍ശിച്ചു.

ലേലം നടക്കുന്ന വേദി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വിവിധ പരപാടികള്‍, വാങ്ങല്‍-വില്‍പന പ്രവര്‍ത്തനങ്ങള്‍, വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ അളവ് എന്നിവ അദ്ദേഹം വീക്ഷിച്ചു.മേളയുടെ പ്രവര്‍ത്തനങ്ങള്‍ സംഘാടകര്‍ അംബാസഡര്‍ക്ക് വിശദീകരിച്ചുകൊടുത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി മേളയിലൊരുക്കിയ പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ഖസീം മേഖല പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ശാഖയാണ് മേള സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും നടക്കുന്ന മേള രാജ്യത്തെ ഏറ്റവും വലിയ ഇൗത്തപ്പഴ മേളകളിലൊന്നാണ്.

ടണ്‍കണക്കിന് വിവിധയിനം ഈത്തപ്പഴമാണ് മേളയിലെത്തുകയും വില്‍പന നടത്തുകയും ചെയ്യുന്നത്. നിരവധി യുവതീയുവാക്കള്‍, കരകൗശലത്തൊഴിലാളികള്‍, ഗാര്‍ഹികോല്‍പന്ന നിര്‍മാതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികളും സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular