Friday, May 3, 2024
HomeKeralaഎം.വി. ഗോവിന്ദനെതിരായ കേസ്: സുധാകരന്‍ മൊഴി നല്‍കി

എം.വി. ഗോവിന്ദനെതിരായ കേസ്: സുധാകരന്‍ മൊഴി നല്‍കി

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എറണാകുളം സി.ജെ.എം കോടതിയില്‍ മൊഴി നല്‍കി.

കേസുമായി ബന്ധപ്പെട്ട രണ്ടു സാക്ഷികളും വെള്ളിയാഴ്ച കോടതിയില്‍ മൊഴി നല്‍കി. ബാക്കി സാക്ഷികളുടെ മൊഴി സെപ്റ്റംബര്‍ എട്ടിന് രേഖപ്പെടുത്തും.

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് സുധാകരൻ കേസ് നല്‍കിയത്. പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ കെ. സുധാകരന്‍ കൂട്ടുപ്രതിയാണെന്ന് എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലൂടെ പറഞ്ഞുവെന്നാണ് ആരോപണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular