Friday, May 3, 2024
HomeGulfറൊണാള്‍ഡോയ്ക്ക് 63ാമത് ഹാട്രിക്; അല്‍ നസറിന് വമ്ബന്‍ ജയം

റൊണാള്‍ഡോയ്ക്ക് 63ാമത് ഹാട്രിക്; അല്‍ നസറിന് വമ്ബന്‍ ജയം

റിയാദ്: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ ആദ്യ ജയവുമായി അല്‍ നസര്‍. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് അല്‍ നസറിന്റെ ജയം.തുടക്കം മുതല്‍ അല്‍ നസറിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം.

ആദ്യ ശ്രമങ്ങള്‍ നടത്തിയത് മോന്റേറിയോ ഒട്ടാവിയോ ആയിരുന്നു. പിന്നാലെ റൊണാള്‍ഡോ തുടങ്ങി.

രണ്ട് ഗോള്‍ ലീഡോടെ അല്‍ നസര്‍ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും അല്‍ നസറിന്റെ ആധിപത്യമായിരുന്നു..55ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍. 81ാം മിനിറ്റില്‍ വീണ്ടും അല്‍ നസര്‍ വല ചലിപ്പിച്ചു. ഇത്തവണ സാദിയോ മാനെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി.ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോള്‍ കണ്ടെത്താനാകാതെ വിഷമിച്ച ക്രിസ്റ്റ്യാനോയുടെ ശക്തമായ തിരിച്ചുവരവിനാണ് ഫാതിഹിന്‍റെ ഹോം ഗ്രൗണ്ട് സാക്ഷിയായത്.

സൗദി പ്രൊ ലീഗില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അല്‍-നസര്‍ ആദ്യ ജയത്തോടെ പോയന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്താണുള്ളത്. 29ന് അല്‍-ഷബാബിനെതിരെ അടുത്ത മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular