Thursday, May 2, 2024
HomeIndiaപാചക വാതകത്തിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

പാചക വാതകത്തിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്ബനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് സൂചന.. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

നിലവില്‍ ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂപ വരും. ജൂലൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്ബനികള്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. മെയ് മാസം രണ്ടുതവണ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular