Friday, May 3, 2024
HomeKeralaഡബിള്‍ കട്ടിംഗിലുണ്ട്, ഹെലികോപ്റ്ററിന്‍റെ കുഞ്ഞ്

ഡബിള്‍ കട്ടിംഗിലുണ്ട്, ഹെലികോപ്റ്ററിന്‍റെ കുഞ്ഞ്

ട്ടപ്പന: മിലിട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൊയാക്സിയല്‍ ഹെലികോപ്റ്ററിന്‍റെ ‘കുഞ്ഞിനെ’ കാണണമെങ്കില്‍ ഇടുക്കി ഡബിള്‍ കട്ടിംഗില്‍ എത്തിയാല്‍ മതി.
കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ തോപ്പില്‍ ബിജുവാണ് ഹെലികോപ്റ്റര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

തൊടുപുഴയിലെ ലെയ്ത്തില്‍ ജോലി ചെയ്തിരുന്ന ബിജു നാലു വര്‍ഷം കൊണ്ടാണ് സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കിയത്. മിലിട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കോടികള്‍ വിലവരുന്ന കൊയാക്സിയല്‍ ഹെലികോപ്റ്ററിന്‍റെ പറക്കും മാതൃക ഏഴു ലക്ഷത്തിലധികം രൂപ മുടക്കിയാണ് ബിജു നിര്‍മിച്ചത്.

കാര്‍ഷികവൃത്തിയില്‍നിന്നു ലഭിക്കുന്ന വരുമാനവും ലെയ്ത്ത് ജോലിയില്‍നിന്നു ലഭിക്കുന്ന വരുമാനവും മാതാപിതാക്കള്‍ നല്‍കിയ സഹായവും എല്ലാം ചേര്‍ത്താണ് ഹെലികോപ്റ്റര്‍ നിര്‍മിച്ചത്. ഹെലികോപ്റ്ററിന്‍റെ നിര്‍മാണത്തില്‍ ആദ്യാവസാനം പിതാവ് ജോസഫും അമ്മ ലീലാമ്മയും ബിജുവിന് ഒപ്പമുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ അടുത്തുനിന്നു കണ്ട പരിചയം മാത്രമുള്ള ബിജു ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയും സ്വന്തമായി നടത്തിയ പരീക്ഷണത്തിലൂടെയുമാണ് സ്വപ്നം സാക്ഷാത്കരിച്ചത്.കാറിന്‍റെ എൻജിനാണ് ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോളാണ് ഇന്ധനം.

ഹെലികോപ്റ്ററിന്‍റെ പങ്കായം തിരിയുന്ന ഗിയര്‍ബോക്സ് ഉണ്ടാക്കാനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടതെന്ന്‌ ബിജു പറയുന്നു. പ്രാദേശിക മാര്‍ക്കറ്റില്‍ ലഭിക്കുന്ന സാധനങ്ങളാണ് ഹെലികോപ്റ്ററിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരാള്‍ക്കു കയറിയിരുന്ന് 10 അടി ഉയരത്തില്‍ പറത്താൻ കഴിയുന്ന തരത്തിലാണ് ഹെലികോപ്റ്റര്‍ നിര്‍മാണം. എന്നാല്‍, സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ റിമോട്ട് കണ്‍ട്രോളിന്‍റെ സഹായത്തോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്റ്ററിന്‍റെ പരീക്ഷണ പറക്കല്‍ നടത്താനാണ് ബിജുവിന്‍റെ തീരുമാനം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular