Friday, May 17, 2024
HomeIndiaവര്‍ഷങ്ങളായി ചോക്കും വെള്ളവും മാത്രം ഭക്ഷണം: വൈറലായി തെലുങ്കാന ഗ്രാമത്തിലെ ഒരു സ്ത്രീ

വര്‍ഷങ്ങളായി ചോക്കും വെള്ളവും മാത്രം ഭക്ഷണം: വൈറലായി തെലുങ്കാന ഗ്രാമത്തിലെ ഒരു സ്ത്രീ

ക്ഷണയോഗ്യമല്ലാത്ത പല വസ്തുക്കളും ആഹാരമാക്കുന്ന ഒട്ടനവധി ആളുകളുണ്ട് നമ്മുക്കിടയില്‍. ഇരുമ്ബിന്റെ അഭാവമാണ് ആളുകളില്‍ ഇത്തരത്തിലൊരു പ്രവണത സൃഷ്ടിച്ചെടുക്കുന്നത്.

ഐസ്, മണ്ണ്, ചോക്ക് തുടങ്ങിയ സാധനങ്ങളായിരിക്കും ഇങ്ങനെയുള്ളവര്‍ പ്രധാനമായും ആഹാരമാക്കുന്നത്. അത്തരത്തില്‍ ഒരു സ്ത്രീയെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞുവരുന്നത്. മല്ലവ എന്നാണ് ആ സ്ത്രീയുടെ പേര്. കഴിഞ്ഞ 15 വര്‍ഷമായി ചോക്ക് കഷണങ്ങള്‍ മാത്രം കഴിച്ചാണ് ഇവര്‍ ജീവിക്കുന്നത്.

തെലങ്കാനയിലെ മുസ്താബാദ് മണ്ഡലില്‍ സ്ഥിതി ചെയ്യുന്ന ബന്ദങ്കല്‍ ഗ്രാമത്തിലാണ് മല്ലവ ജീവിക്കുന്നത്. എന്നാലും 15 വര്‍ഷങ്ങള്‍ എങ്ങനെ ചോക്ക് മാത്രം കഴിച്ച്‌ ഒരാള്‍ ജീവിക്കും? അയാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ വരില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ നമ്മുടെ ഉള്ളില്‍ ഉയരുന്നത് വളരെ സ്വാഭാവികമാണ്. ഏതായാലും മല്ലവയുടെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് ഒരു ഉച്ചയൂണിന്റെ സമയത്താണ്. ഒരു ദിവസം പാടത്ത് പണിക്കിടയില്‍ ഉച്ചയൂണ് കഴിക്കാനെത്തിയതായിരുന്നു മല്ലവ. എന്നാല്‍, പാത്രം നോക്കിയപ്പോള്‍ അതില്‍ മൊത്തം പ്രാണികളായിരുന്നു. ആ സമയത്ത് അവിടെ അടുത്ത് കുറച്ച്‌ ചോക്ക് കഷ്ണങ്ങള്‍ ഉണ്ടായിരുന്നു. ആ ചോക്ക് കഷ്ണങ്ങള്‍ കഴിച്ച്‌ വിശപ്പടക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ചോക്കും കഴിച്ച്‌ അടുത്ത കിണറില്‍ നിന്ന് വെള്ളവും കോരി കുടിച്ചു. അത് കഴിച്ചപ്പോള്‍ അവരുടെ വിശപ്പ് മാറുകയും ചെയ്തു.

പിന്നാലെ അവര്‍ കൂടുതല്‍ ചോക്ക് കഷ്ണങ്ങള്‍ കഴിച്ച്‌ തുടങ്ങി. അത് ഒരു ശീലമായി മാറുകയും ചെയ്തു. പിന്നെ അവര്‍ സാധാരണ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞപ്പോള്‍ മല്ലികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, ഇത്രയും കാലം ഇങ്ങനെ ചോക്ക് കഴിച്ചതുകൊണ്ട് തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ്. മറ്റ് ഭക്ഷണം കഴിക്കുമ്ബോള്‍ തനിക്കിപ്പോള്‍ വയറുവേദനയടക്കം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു എന്നും മല്ലവ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular