Thursday, May 9, 2024
HomeEuropeവൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തി: ഭ്രാന്തന്‍ ആടിനെ വെടിവച്ച്‌ കൊന്ന് പോലീസ് ഉദ്യോഗസ്ഥര്‍

വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തി: ഭ്രാന്തന്‍ ആടിനെ വെടിവച്ച്‌ കൊന്ന് പോലീസ് ഉദ്യോഗസ്ഥര്‍

ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ന്യൂസിലാന്റിലെ ഓക്ലാന്റിലെ പശ്ചിമ മേഖലയിലെ ഗ്രാമീണ മേഖലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്.

ദമ്ബതികളെ അവരുടെ പാടശേഖരത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്. കുറച്ചു ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ വിവരം അന്വേഷിച്ചിറങ്ങിയ മകനാണ് വൃദ്ധ ദമ്ബതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ മകന്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് സംഭവ സ്ഥലം പരിശോധിച്ച പോലീസ് അക്രമി ഭ്രാന്തന്‍ ചെമ്മരിയാടാണെന്ന് വിശദമാക്കുകയായിരുന്നു. ദമ്ബതികള്‍ പാടശേഖരത്തിന് അടുത്തെത്തിയ സമയത്ത് ഈ മേഖലയില്‍ ചെമ്മരിയാട് ഉണ്ടായിരുന്നതായും പോലീസ് വിശദമാക്കി. വൃദ്ധ ദമ്ബതികളെ ആക്രമിച്ചെന്ന് നിരീക്ഷിക്കുന്ന ആണ്‍ ചെമ്മരിയാടിനെ വെടിവച്ച്‌ കൊന്നതായും ന്യൂസില ാന്റ് പോലീസ് അറിയിച്ചു.

ഭ്രാന്തന്‍ ചെമ്മരിയാടിന്റെ ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ രക്ഷിക്കാനായി ശ്രമിച്ച പോലീസ് സംഘത്തിന് നേരെ തിരിഞ്ഞ ചെമ്മരിയാടിനെ പോലീസ് വെടിവച്ച്‌ കൊല്ലുകയായിരുന്നു. പ്രദേശത്തെ ആളുകളെ ആകെ ശല്യപ്പെടുത്തുന്നതാണ് സംഭവം. സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്ന് ഉറപ്പിക്കാന്‍ പോലീസ് അന്വേഷണം നടത്തുമെന്നും വൃദ്ധ ദമ്ബതികളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കുമെന്നും പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular