Monday, May 6, 2024
Homeമുൻ രാഷ്‌ട്രപതി കെ.ആർ.നാരായണന്റെ ജന്മവാർഷികം ഇന്ന്; ശ്രദ്ധാഞ്ജലിയർപ്പിച്ച് രാജ്യം

മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണന്റെ ജന്മവാർഷികം ഇന്ന്; ശ്രദ്ധാഞ്ജലിയർപ്പിച്ച് രാജ്യം

ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണന്റെ 101-ാം ജന്മവാർഷികത്തിന് രാജ്യത്തിന്റെ ആദരം. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് കെ.ആർ.നാരായണന്റെ ചിത്രത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രപതി ഭവനിൽ നടന്ന അനുസ്മരണചടങ്ങിൽ രാംനാഥ് കോവിന്ദ് മുൻ രാഷ്‌ട്രപതിയുടെ ജീവിതത്തേയും നയതന്ത്രരംഗത്തെ സംഭാവനകളേയും എടുത്തുപറഞ്ഞു.

1920 ഒക്ടോബർ 27നാണ് കെ.ആർ.നാരായണൻ ജനിച്ചത്. ഇന്ത്യയുടെ പത്താമത്തെ രാഷ്‌ട്രപതിയാകും മുമ്പ് ജപ്പാൻ, ബ്രിട്ടൺ, തായ്‌ലന്റ്, തുർക്കി, ചൈന, അമേരിക്ക എന്നിവിടങ്ങളിൽ സ്ഥാനപതിയായി കെ.ആർ.നാരായണൻ പ്രവർത്തിച്ചു. 1992ൽ ഇന്ത്യയുടെ ഒൻപതാമത്തെ ഉപരാഷ്‌ട്രപതിയായി കെ.ആർ.നാരായണൻ തെരഞ്ഞെടുക്കപ്പെട്ടു.

1997ലാണ് രാഷ്‌ട്രപതിയായി ചുമതലയേൽക്കുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമപൗരനാകുന്ന ആദ്യ വ്യക്തിയും കെ.ആർ.നാരായണ നാണ്. 2005 നവംബർ 9ന് തന്റെ 85-ാം വയസ്സിലാണ് കെ.ആർ.നാരായണൻ അന്തരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular